കേരള ഹജ്ജ് വെൽഫെയർ അസോ. നിവേദനം നൽകി


മലപ്പുറം : കരിപ്പൂരിൽ ഹജ്ജ് പുറപ്പെടൽകേന്ദ്രം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുള്ളക്കുട്ടിയുമായി കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ നേതാക്കൾ കൂടിക്കാഴ്‌ച നടത്തി. നിവേദനവും നൽകി. അടുത്തവർഷത്തെ ഹജ്ജ് യാത്ര കരിപ്പൂരിൽനിന്നുതന്നെ ആക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തികച്ചും ന്യായമായ ഈ ആവശ്യം കേന്ദ്ര ന്യൂനപക്ഷ, വ്യോമയാന മന്ത്രാലയവുമായി ചർച്ചചെയ്ത് പരിഹാരം കാണുമെന്നും അദ്ദേഹം ഉറപ്പുനൽകി.

കൂടിക്കാഴ്‌ചയിൽ ഹജ്ജ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളായ പി. അബ്ദുൽകരീം, പി. അബ്ദുറഹ്‌മാൻ ഇണ്ണി, തറയിട്ടാൽ ഹസൻ സഖാഫി, മംഗലം സൻഫാരി, യു. മുഹമ്മദ് റഊഫ് എന്നിവർ പങ്കെടുത്തു. കോടികൾ ചെലവഴിച്ച് നിർമിച്ച ഹജ്ജ് ഹൗസും നിർമാണം പൂർത്തിയായി വരുന്ന വനിതാബ്ലോക്കും നോക്കുകുത്തിയായി മാറിയ സാഹചര്യമാണ് നിലവിലുള്ളത്. കരിപ്പൂരിൽ ഹജ്ജ് പുറപ്പെടൽകേന്ദ്രം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ നിരവധി സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..