• ഇരുമ്പുഴി ജി.എം.യു.പി.എസിൽ നടന്ന ചിത്രകലാക്യാമ്പ് പി. ഉബൈദുള്ള എം.എൽ.എ. ഉദ്ഘാടനംചെയ്യുന്നു
മലപ്പുറം : വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഈ വർഷത്തെ ജില്ലാതല പ്രവർത്തനോദ്ഘാടനം പി. ഉബൈദുള്ള എം.എൽ.എ. നിർവഹിച്ചു. ഇരുമ്പുഴി ജി.എം.യു പി. സ്കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. രമേശ് കുമാർ അധ്യക്ഷത വഹിച്ചു.
ആർട്ടിസ്റ്റ് മദനൻ മുഖ്യാതിഥിയായി. കേരള ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന ചിത്രകലാക്യാമ്പിൽ തിരഞ്ഞെടുക്കപ്പെട്ട 130 കുട്ടികൾ, ചിത്രകലാധ്യാപകർ എന്നിവർ പങ്കെടുത്തു. വാർഡംഗം ജസീല ഫിറോസ്, പ്രോഗ്രാം ഓഫീസർ എസ്.എസ്.കെ. മനോജ്, പ്രഥമാധ്യാപകൻ ഫ്രാൻസിസ് ജോസഫ്, പി. മുഹമ്മദലി, ജയദേവൻ, സൈനുൽ ആബിദ്, ബഷീർ ചിത്രകൂടം എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..