'ധൻഫിൻ മാംഗല്യം' സമൂഹവിവാഹം 24-ന്


മലപ്പുറം : ആദി ധനലക്ഷ്മി ഫൗണ്ടേഷൻ 24-ന് തൃശ്ശൂരിൽ 25 പേരുടെ സമൂഹവിവാഹം 'ധൻഫിൻ മാംഗല്യം' സംഘടിപ്പിക്കുമെന്ന് നോർത്ത് കേരള സെയിൽസ് ഹെഡ് സുധീർ നായർ പത്രസമ്മേളനത്തിൽ അറിയിച്ചു. വടക്കുംനാഥ ക്ഷേത്രമൈതാനിയിൽ 45,000 ചതുരശ്ര അടിയിൽ ഒരുക്കിയ പന്തലിലാണ് സമൂഹവിവാഹം ഒരുക്കുക. താലി, വിവാഹമോതിരം, വിവാഹവസ്ത്രം, ഒരു മാസത്തേക്കുള്ള പലവ്യഞ്ജനങ്ങളും ദമ്പതിമാർക്ക് ഒരു യാത്രയും ഒരുക്കിയിട്ടുണ്ട്. പരിപാടി ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ് ഉദ്ഘാടനംചെയ്യും. ഏരിയാമാനേജർ സുനിർ കുമാർ, തോമസ്, അനന്തു, ശ്രീലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..