സ്വാതന്ത്ര്യദിനാഘോഷങ്ങളോടെ മലപ്പുറം മഅദിൻ ഗ്രാൻഡ് മസ്ജിദിൽ നടന്ന നിക്കാഹിന് സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകുന്നു
മലപ്പുറം : സ്വാതന്ത്ര്യദിനാഘോഷങ്ങളോടെ ഒരു കല്യാണം. മലപ്പുറം മഅദിൻ ഗ്രാന്റ് മസ്ജിദിൽ സ്വാതന്ത്ര്യദിനത്തിൽ നടന്ന നിക്കാഹ് വേദിയാണ് വേറിട്ട ചടങ്ങായത്. കുന്നുമ്മൽ മാടത്തൊടി പ്രൊഫ. അബ്ദുൽ ബാരിയുടെ മക്കളായ ഉനൈസ് അദനി, അനസ്, മഅദിൻ ദഅവാ കോളേജ് പ്രിൻസിപ്പൽ ഇബ്‌റാഹീം ബാഖവി മേൽമുറിയുടെ മകൾ ആയിഷ ശമീമ, മേലാറ്റൂർ പുളിയക്കുത്ത് മുഹമ്മദ് മുസ്തഫയുടെ മകൾ റാനിയ ബാഹിറ എന്നിവരുടേതായിരുന്നു നിക്കാഹ്.
മഅദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി നവവരന്മാരെ ത്രിവർണപതാകയുടെ നിറമുള്ള ഷാൾ അണിയിച്ചു. എസ്.പി.സി. കേഡറ്റുകൾ സല്യൂട്ട് കൈമാറി. സ്വാതന്ത്ര്യ സമര സേനാനികളുടെ ചരിത്രം പുതിയ തലമുറയ്ക്ക് കൈമാറേണ്ട ഉത്തരവാദിത്വം മുതിർന്നവർക്കുണ്ടെന്ന് ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..