എം.എസ്.എഫ്. എ.ഇ.ഒ.യെ ഉപരോധിച്ചു


മലപ്പുറം : സർക്കാർ, എയ്ഡഡ് സ്‌കൂളുകൾക്കുള്ള യൂണിഫോം വൈകുന്നതിൽ പ്രതിഷേധിച്ച് എം.എസ്.എഫ്. മലപ്പുറം മണ്ഡലം കമ്മിറ്റി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറെ ഉപരോധിച്ചു. എ.ഇ.ഒ.യുമായി നടത്തിയ ചർച്ചയിൽ രണ്ടുമാസത്തിനുള്ളിൽ യൂണിഫോം ലഭ്യമാക്കുമെന്ന ഉറപ്പുലഭിച്ചു. തുടർന്നാണ് ഉപരോധം പിൻവലിച്ചത്. അഖിൽ ആനക്കയം, അഡ്വ. ജസീൽ പറമ്പൻ, ഇർഷാദ് കോഡൂർ, റഹീസ് ആലുങ്ങൽ, സുഹൈൽ പറമ്പേങ്ങൽ തുടങ്ങിയവർ നേതൃത്വംനൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..