നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം


Caption

മലപ്പുറം : സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം പകിട്ടു കുറയാതെ തന്നെ നഗരസഭയിലും സമീപപ്രദേശങ്ങളിലും ആഘോഷിച്ചു. സ്‌കൂൾ വിദ്യാർഥികളും ഉദ്യോഗസ്ഥരും വിവിധ ക്ലബ്ബുകളും റെസിഡൻസ് അസോസിയേഷനുകളും ആവേശത്തോടെ പങ്കാളികളായി.

സ്‌കൂൾ വിദ്യാർഥികളുടെ പ്രഭാതഭേരി

സിവിൽ സ്റ്റേഷനിൽ നിന്ന് എം.എസ്.പി. പരേഡ് മൈതാനത്തേക്ക് നടത്തിയ കുട്ടികളുടെ പ്രഭാതഭേരി റാലിയിൽ മികച്ച പ്രകടനം നടത്തിയ വിദ്യാലയമായി സെന്റ് ജെമ്മാസ് എച്ച്.എസ്.എസിനെ തിരഞ്ഞെടുത്തു. 10 വിദ്യാലയങ്ങളിൽ നിന്നായി 3006 വിദ്യാർഥികൾ പങ്കെടുത്തു.

യു.പി. വിഭാഗത്തിൽ എ.യു.പി.എസ്. മലപ്പുറം, എ.എം.യു.പി. മുണ്ടുപറമ്പ് എന്നീ സ്‌കൂളുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഹൈസ്‌കൂൾ ആൺകുട്ടികളുടെ വിഭാഗത്തിൽ എം.എസ്.പി. ഇംഗ്ലീഷ് മീഡിയം സ്‌കൂളും മേൽമുറി എം.എം.ഇ.ടി. സ്‌കൂളും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഹൈസ്‌കൂൾ പെൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് ജമ്മാസ് സ്‌കൂളിനാണ് ഒന്നാം സ്ഥാനം. ഗവ. ഗേൾസ് എച്ച്.എസ്.എസ്. മലപ്പുറം രണ്ടാം സ്ഥാനം നേടി.

ബാൻഡ് ഡിസ്‌പ്ലേയിൽ സെന്റ് ജമ്മാസ് എച്ച്.എസ്.എസ്. ഒന്നാം സ്ഥാനവും എ.യു.പി.എസ്. മലപ്പുറം രണ്ടാം സ്ഥാനവും നേടി.

കോട്ടക്കുന്ന് റെസിഡൻസ് അസോസിയേഷൻ

കോട്ടക്കുന്ന് റെസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പഞ്ചായത്തംഗം പി.എസ്.എ. സബീർ പതാകയുയർത്തി. അസോസിയേഷൻ പ്രസിഡന്റ് ബാബുരാജ് കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു.

ഡി.ഡി.ഇ. ഓഫീസ്

വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ സീനിയർ സൂപ്രണ്ട് എം.എസ്. മനോജ്കുമാർ പതാകയുയർത്തി. ജീവനക്കാർ ചേർന്ന് ദേശീയഗാനവും ദേശഭക്തിഗാനങ്ങളും ആലപിച്ചു.

ജില്ലാ സാക്ഷരതാ മിഷൻ

ജില്ലയിൽ സാക്ഷരതാ മിഷൻ ഓഫീസിന് മുന്നിൽ പി. ഉബൈദുള്ള എം.എൽ.എ. പതാകയുയർത്തി. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു. ജില്ലയിലെ വിവിധ വിദ്യാകേന്ദ്രങ്ങളിലും ദേശീയപതാകയുയർത്തി.

ഫോർട്ട് ഹിൽ ക്ലബ്ബ്

ഫോർട്ട് ഹിൽ ക്ലബ്ബിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ മുൻ ബി.എസ്.എഫ്. ഇൻസ്‌പെക്ടർ എം.കെ. അഹമ്മദ് കുട്ടി ദേശീയ പതാക ഉയർത്തി. ക്ലബ്ബ് പ്രസിഡന്റ് എ.പി. ഹംസ അധ്യക്ഷത വഹിച്ചു.

ശിശിരം ബാലസഭ

കോട്ടക്കുന്ന് ജൂബിലി അയൽക്കൂട്ടം ശിശിരം ബാലസഭ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വിമുക്ത ഭടൻ നല്ലാട്ട് ശ്രീധരനെ ആദരിച്ചു.

മാസ് ക്ലബ്ബ് ചിത്രരചനാ മത്സരം

കോണോംപാറ മാസ് ക്ലബ്ബ് എൽ.പി., യു.പി. വിദ്യാർഥികൾക്ക് സ്വാതന്ത്ര്യദിന ചിത്രരചനാ മത്സരം നടത്തി. ഷാഫി കാടേങ്ങൽ ഉദ്ഘാടനം നിർവഹിച്ചു.

മുസ്‍ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി

മുസ്‍ലിം ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ സ്വാതന്ത്ര്യദിന റാലി 'ഹിന്ദുസ്ഥാൻ ഹമാരാ ഹേ' പൂക്കോട്ടൂർ പിലാക്കൽ സ്വാതന്ത്ര്യ സമര സേനാനികളുടെ ഖബറിടത്തിൽ നിന്ന് തുടങ്ങി അറവങ്കര പൂക്കോട്ടൂർ യുദ്ധസ്മാരക ഗേറ്റിനടുത്ത് അവസാനിച്ചു. പൊതുയോഗം പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കമ്മിറ്റി വർക്കിങ് പ്രസിഡന്റ് പി. ബീരാൻകുട്ടി ഹാജി അധ്യക്ഷത വഹിച്ചു.

കോട്ടപ്പടി ബോയ്‌സിൽ 'സ്വാതന്ത്ര്യച്ചുമർ'

സ്വാതന്ത്ര്യദിനത്തിൽ കോട്ടപ്പടി ഗവ. ബോയ്‌സ് സ്‌കൂളിൽ വിദ്യാർഥികളും പ്രാദേശിക ചിത്രകാരൻമാരും ചേർന്ന് ഫ്രീഡം വോൾ ഒരുക്കി. എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ വാഗൺ ട്രാജഡി, ജാലിയൻവാലാബാഗ് കൂട്ടക്കൊല, ദണ്ഡിയാത്ര തുടങ്ങിയ പ്രധാന സംഭവങ്ങൾ ചുവർചിത്രങ്ങളായി. വിദ്യാർഥിനി ആയിഷ റിദ, ചിതകലാധ്യാപകരായ ഷിബു, ഷാജി കേശവ്, അരിയല്ലൂർ സുബ്രഹ്മണ്യൻ, നാരായണൻകുട്ടി, കെ. ശശികുമാർ, നാരായണൻ, ടി.എസ്. ഡാനിഷ് എന്നിവർ പങ്കെടുത്തു.

എൻ.വൈ.എൽ. ഫ്രീഡം സർക്കിൾ

'മതേതര ഇന്ത്യയെ വീണ്ടെടുക്കുക' എന്ന മുദ്രാവാക്യവുമായി നാഷണൽ യൂത്ത് ലീഗ് ഫ്രീഡം സർക്കിൾ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാലിം മഞ്ചേരി അധ്യക്ഷത വഹിച്ചു.

ഐ.എൻ.എൽ. സ്മൃതി സംഗമം

ഐ.എൻ.എൽ. സ്മൃതി സംഗമം നടത്തി. പൂക്കോട്ടൂർ യുദ്ധസ്മാരക കവാടത്തിൽ പുരോഗമന കല സാഹിതി സംസ്ഥാന സെക്രട്ടറി എ.പി. അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.എൽ. ജില്ലാ പ്രസിഡന്റ് സമദ് തയ്യിൽ അധ്യക്ഷത വഹിച്ചു.

കെ.ഡി.വൈ.എഫ്.

ഹംസകോയ നൈനാൻ വളപ്പിൽ കെ.ഡി.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് സുധീഷ് പയ്യനാട് ദേശീയപതാക ഉയർത്തി. സത്താർ ഹാജി കൊടവണ്ടി അധ്യക്ഷത വഹിച്ചു.

പൊന്മള മുസ്‍ലിം ലീഗ്

പൊന്മള ടൗൺ മുസ്‍ലിം ലീഗ് ഓഫീസിൽ കോഴിക്കോട് വലിയ ഖാസി നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ പതാക ഉയർത്തി. സ്വാതന്ത്ര്യദിന പ്രഭാഷണവും റാലിയും നടത്തി. എ.കെ. സൈനുദ്ദീൻ, വി. കുഞ്ഞി മുഹമ്മദ്, വി. മൊയ്തീൻകുട്ടി ഹാജി, പി.പി. ബാബു ശിഹാബ്, എ.വി. ലിൻഷാദ്, ടി.ടി. റാഫി, പി. അനസ് എന്നിവർ പ്രസംഗിച്ചു.

മറ്റിടങ്ങളിൽ

കോട്ടയ്ക്കൽ : കോട്ടയ്ക്കൽ ജി.എൽ.പി. സ്കൂളിൽ പ്രഥമധ്യാപകൻ ജോർജ്ജ് കുട്ടി ജോസഫ് പതാക ഉയർത്തി. പി.ടി.എ. പ്രസിഡൻറ് മഠത്തിൽ രവി, ഭാരവാഹികളായ കെ. ബിനീഷ്, പ്രവീൺ കോട്ടക്കൽ, കെ.പി. വിനീത, പി. രഞ്ജിനി, അഫ്സൽ മേക്കാമണ്ണിൽ, അധ്യാപകരായ പി. രാധ, സിനോബി ജോൺ, എന്നിവർ നേതൃത്വം നൽകി.

ക്ലാരി -കുളമ്പിൽപാറ യൂണിറ്റി എ കൗൺസിൽ ഫോർ സ്പോർട്‌സ് സോഷ്യൽ ആൻഡ് കൾച്ചറൽ ആക്ടിവിറ്റീസിന്റെ നേതൃത്വത്തിൽ മുതിർന്നപൗരനും കർഷകനുമായ ഇമ്പേരു വെളുത്തേടത്തുപറമ്പിൽ പതാക ഉയർത്തി.

എടരിക്കോട് 14-ാം വാർഡ് അങ്കണവാടിയിൽ വാർഡംഗം സൈഫുന്നിസ കക്കാട്ടിരി പതാകയുയർത്തി.

തലകാപ്പ് എ.എം.എൽ.പി. സ്‌കൂളിൽ മുഴുവൻ വിദ്യാർഥികൾക്കും വൃക്ഷത്തൈകൾ വിതരണംചെയ്തു.

വിതരണത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ യാക്കൂബ് മുളഞ്ഞിപ്പുലാനും 12-ാം വാർഡംഗം എം.പി. മുസ്തഫയും ചേർന്ന് നിർവഹിച്ചു. അസ്‌ലം ഒളകര, പി.ടി.എ. പ്രസിഡന്റ് അസ്‌കർ കൊടോളി, വൈസ് പ്രസിഡന്റ് സിറാജ് പാറക്കൽ തുടങ്ങിയവർ പങ്കെടുത്തു.

മനോവികാസ് സ്പെഷ്യൽ സ്‌കൂളിൽ കോട്ടയ്ക്കൽ നേഹ ഹോസ്പിറ്റൽ എം.ഡി. ഡോ. ടി. അബ്ദുറഹ്‌മാൻ പതാക ഉയർത്തി.

കോട്ടയ്ക്കൽ പീസ് പബ്ലിക് സ്‌കൂളിൽ പ്രിൻസിപ്പൽ എം. ജൗഹർ പതാക ഉയർത്തി. വിരമിച്ച ജൂനിയർ കമ്മീഷൻഡ് ഓഫീസറും മുൻ എൻ.എസ്.ജി. കമാൻഡോയുമായ സുബേദാർ എൻ.എം. ഫൈസൽ മുഖ്യാതിഥിയായി.

രണ്ടത്താണി റഹ്‌മാനി ഐ കിഡ്‌സ് ഇംഗ്ലീഷ് സ്‌കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷങ്ങൾ നടന്നു. രണ്ടത്താണി പാഴ്‌വസ്തു പുനരുപയോഗശാല പ്രവർത്തകർ വിദ്യാർഥികൾക്കും അധ്യാപകർക്കും വിത്ത് പേന വിതരണംചെയ്തു. പ്രഥമാധ്യാപകൻ നിബ്രാസ് അമീൻ, ടി.ആർ. അബ്ദുറഹ്‌മാൻ തുടങ്ങിയവർ നേതൃത്വം നൽകി.

കോട്ടയ്ക്കൽ വാദീ മദീനയിലെ കംപാഷൻ സെന്ററിൽ നടന്ന സ്വാതന്ത്ര്യദിന സമ്മേളനം ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ഉദ്ഘാടനംചെയ്തു. പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ദി കംപാഷൻ സെന്റർ ചെയർമാൻ എം.പി. അബ്ദുൽ ലത്തീഫ് അധ്യക്ഷതവഹിച്ചു.

കോട്ടയ്ക്കൽ റോട്ടറി ക്ലബ്ബ് വിവിധ പരിപാടികൾ നടത്തി. മനോവികാസ് സ്‌കൂളിൽ പതാകയുയർത്തി. തുടർന്ന് വ്യാപാരഭവനിൽ ക്വിസ് മത്സരം നടത്തി. കോട്ടയ്ക്കൽ പോലീസ് സ്റ്റേഷനിലേക്ക് കട്ടിൽ, കിടക്ക എന്നിവ കൈമാറി. റോട്ടറി ഡിസ്ട്രിക്റ്റ് കോ -ഒാർഡിനേറ്റർ ബിജു മേനോൻ ഉദ്ഘാടനംചെയ്തു. എം.ഡി. രഘുരാജ് അധ്യക്ഷതവഹിച്ചു. കെ.ആർ. ഷാജി, പ്രസാദ് വടക്കേടത്ത്, പ്രദീപ്, ഗോപിനാഥ്, ഡോ. അബ്ദുറഹ്‌മാൻ, ഡോ. നൗഫൽ, സജീവ് രാമകൃഷ്ണൻ, ഡോ. നിധീഷ് ശങ്കർ എന്നിവർ പങ്കെടുത്തു.

ചട്ടിപ്പറമ്പ് : ചേങ്ങോട്ടൂർ തോട്ടപ്പായ ശ്രീ ദുർഗ്ഗാദാസ് വിദ്യാനികേതനിൽ സി.പി. സുന്ദരൻ, എം.പി. സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

കോഡൂർ : ഒറ്റത്തറ താജുൽഉലൂം മദ്രസയിൽ ഭാരവാഹികളായ അബ്ദുറഹ്മാൻ സ്രാമ്പിക്കൽ, മണിപറമ്പത്ത് ഹസൈൻ, ഉമ്മത്തൂർ ഹംസകുട്ടി, തുടങ്ങിയവർ നേതൃത്വം നൽകി. ഖുത്ബുസ്സമാൻ സെന്റർ ഫ്രീഡം നൈറ്റ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. പി.വി. മനാഫ് അരീക്കോട് ഉദ്ഘാടനം ചെയ്തു.

വടക്കേമണ്ണ : നൂറാടിയിൽ കോൺഗ്രസ് കമ്മിറ്റിയുടെ ചടങ്ങിൽ പ്രസിഡന്റ് മങ്കരത്തൊടി അബ്ദുറഹ്മാൻ ഹാജി പതാക ഉയർത്തി.

ചെമ്മങ്കടവ് : പി.എം.എസ്.എ.എം.എ. ഹയർസെക്കൻഡറി സ്കൂളിൽ പ്രൻസിപ്പൽ എൻ.കെ. മുജീബ് റഹ്മാൻ പതാക ഉയർത്തി.

ഒതുക്കുങ്ങൽ : ഒതുക്കുങ്ങൽ ജി.എൽ.പി. സ്കൂളിൽ പ്രഥമധ്യാപകൻ എം. ശശീന്ദ്രൻ പതാക ഉയർത്തി. പി.ടി.എ. പ്രസിഡന്റ് ഷാഫി പരി അധ്യക്ഷത വഹിച്ചു. അരിച്ചോൾ, നിരപറമ്പ്, പവർ കിംങ് ലൈബ്രറി ആൻഡ് റീഡിങ് റൂം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. എൻഫോഴ്സ്‍മെന്റ് അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി. ബോണി പതാക ഉയർത്തി.

കുഴിപ്പുറം : കുഴിപ്പുറം പത്താം വാർഡിൽ മുസ്ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് പതാക ഉയർത്തി. യൂത്ത് ലീഗ് സെക്രട്ടറി സി.കെ. അസീസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

എ.എഫ്.സി. കുഴിപ്പുറത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ചേക്കു ഹാജി പതാക ഉയർത്തി. ക്ലബ്ബ് പ്രസിഡന്റ് ഹബീബ് അധ്യക്ഷത വഹിച്ചു. മുണ്ടോത്ത് പറമ്പ് ജി.യു.പി. സ്കൂളിൽ പ്രഥമധ്യാപിക ആർ.എം. ഷാഹിന പതാക ഉയർത്തി.

മലപ്പുറം : മുസ്‌ലിം യൂത്ത്‌ലീഗ് മലപ്പുറം മണ്ഡലംകമ്മിറ്റി ആസാദി ദിൻ ഫ്രീഡം സല്യൂട്ട് സംഘടിപ്പിച്ചു. ടാസ്ക് ഫോഴ്‌സ് പരേഡും നടത്തി. മലപ്പുറം ടൗൺഹാൾ പരിസരത്ത് നിന്നാരംഭിച്ച പരേഡ് കോട്ടക്കുന്ന് പ്രധാന കവാടത്തിൽ സമാപിച്ചു.

മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ മുജീബ് കാടേരി ഉദ്ഘാടനംചെയ്തു. എ.പി. ഷരീഫ് അധ്യക്ഷത വഹിച്ചു.

പന്തല്ലൂർ : പൊതുജനവായനശാലയിൽ പ്രസിഡന്റ് കെ. അബൂബക്കർ പതാക ഉയർത്തി. സ്വാതന്ത്ര്യദിനാഘോഷം ഏറനാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. നാരായണൻ ഉദ്ഘാടനംചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..