വിസ്ഡം സ്റ്റുഡന്റ്‌സ് വിദ്യാർഥി സമ്മേളനം നാളെ


മലപ്പുറം : കൗമാരക്കാരായ വിദ്യാർഥികൾക്കായി വിസ്ഡം ഇസ്‍ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ മലപ്പുറം നോർത്ത് ജില്ലാസമിതി നടത്തുന്ന ടീൻസ്‌പേസ് സെക്കൻഡറി വിദ്യാർഥി സമ്മേളനം വ്യാഴാഴ്ച അരീക്കോട് സാഗർ ഓഡിറ്റോറിയത്തിൽ നടക്കും.

രാവിലെ 8.30-ന് നടക്കുന്ന പരിപാടിയിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള ആയിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും.

വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനംചെയ്യും. പത്രസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ഷമീൽ മഞ്ചേരി, അബ്ദുസുബ്ഹാൻ അൽ ഹികമി, സ്വാലിഹ് കാവനൂർ, റഫീഖലി ഇരിവേറ്റി, സി.പി. അബ്ദുനാസർ തുടങ്ങിയവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..