• മലപ്പുറത്ത് ബി.ജെ.പി. ജില്ലാക്കമ്മിറ്റി നടത്തിയ എ.ബി. വാജ്പേയ് അനുസ്മരണം ജില്ലാപ്രസിഡന്റ് രവി തേലത്ത് ഉദ്ഘാടനംചെയ്യുന്നു
മലപ്പുറം : ബി.ജെ.പി. ജില്ലാക്കമ്മിറ്റി മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയ് അനുസ്മരണം നടത്തി.
രാഷ്ട്രീയ എതിരാളികൾക്ക് പോലും സമ്മതനായ സൗമ്യനായ രാഷ്ട്രീയനേതാവായിരുന്നു എ.ബി. വാജ്പേയ്‍യെന്ന് ജില്ലാപ്രസിഡന്റ് രവിതേലത്ത് പറഞ്ഞു. വാജ്പേയ്‍യുടെ നാലാം ചരമവാർഷികത്തിന്റെ ഭാഗമായി നടന്ന അനുസ്മരണവും പുഷ്പാർച്ചനയും അദ്ദേഹം ഉദ്ഘാടനംചെയ്തു. ജില്ലാ ജനറൽസെക്രട്ടറി ബി. രതീഷ് അധ്യക്ഷതവഹിച്ചു.
സംസ്ഥാനസമിതിയംഗം എ.പി. ഉണ്ണി, മീഡിയ കൺവീനർ മഠത്തിൽ രവി, ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡന്റ് വിജയകുമാർ കാടാമ്പുഴ, അമ്പാളി പത്മകുമാർ, കെ.വി. വിനോദ്, ഷിബു അനന്തായൂർ എന്നിവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..