ഐ.ടി. എംപ്ലോയീസ് യൂണിയൻ ജില്ലാ കൗൺസിൽ യോഗം


മലപ്പുറം : സംസ്ഥാനത്തെ അക്ഷയകേന്ദ്രങ്ങളിൽനിന്ന് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന വിവിധ സേവനങ്ങളുടെ നിരക്കുകൾ നിശ്ചയിക്കുന്നതിൽ അക്ഷയ സംരംഭകരുടെകൂടി അഭിപ്രായം പരിഗണിക്കണമെന്ന് സ്റ്റേറ്റ് ഐ.ടി. എപ്ലോയീസ് യൂണിയൻ ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ചില ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് സമാന്തര കേന്ദ്രങ്ങൾക്ക് സംരക്ഷണമൊരുക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.പി. അബ്ദുൽനാസർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് പട്ടാക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഹാസിഫ് സി. ഒളവണ്ണ, അബ്ദുൽഹമീദ് മരക്കാർ ചെട്ടിപ്പടി, യു.പി. ഷറഫുദ്ദീൻ ഓമശ്ശേരി, ജില്ലാ ഭാരവാഹികളായ എം.സി. ഷറഫുദ്ദീൻ കിഴിശ്ശേരി, പി.കെ. മൻസൂർ പൂക്കോട്ടൂർ, ഹംസ മീനടത്തൂർ, കെ.പി. ഷിഹാബ് പടിഞ്ഞാറ്റുമുറി, ഇസ്ഹാഖ് വട്ടംകണ്ടത്തിൽ ഏലംകുളം, പി. റിയാസ് കോട്ടായിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..