കൊണ്ടോട്ടിയിലെ സ്‌ഫോടകവസ്തു ശേഖരം; പ്രതി പിടിയിൽ


അറസ്റ്റിലായത് നാലുവർഷത്തിനുശേഷം

മലപ്പുറം : നാലുവർഷം മുൻപ് വിവാദം സൃഷ്ടിച്ച കൊണ്ടോട്ടി സ്‌ഫോടകവസ്തുക്കേസിലെ പ്രധാന പ്രതി അറസ്റ്റിലായി. കർണാടക കൂർഗ് സ്വദേശി സോമശേഖര(45)യെയാണ് ബുധനാഴ്ച മലപ്പുറം പോലീസ് പിടികൂടിയത്. സ്‌ഫോടകവസ്തുക്കൾ കേരളത്തിലേക്ക് കയറ്റിയയച്ച ആളാണ് സോമശേഖര. 2018 -ലായിരുന്നു സംഭവം.

പച്ചക്കറിലോറിയിലാണ് പത്തുടണ്ണോളം ഡിറ്റണേറ്റർ, ജലാറ്റിൻസ്റ്റിക്ക് തുടങ്ങിയ സ്‌ഫോടകവസ്തുക്കൾ മോങ്ങത്തെത്തിയത്. ജില്ലയിലെ ക്വാറികളിലേക്ക് കൊണ്ടുവന്നതാണെന്നാണ് പറഞ്ഞിരുന്നത്. വിധ്വംസക പ്രവർത്തനത്തിനാണെന്ന ആരോപണവും ശക്തമായിരുന്നു. ലോറിയുടെ ഡ്രൈവറെയും കൂടെയുണ്ടായിരുന്ന ആളെയും അന്നുതന്നെ അറസ്റ്റു ചെയ്തു. എന്നാൽ ശേഖരം കൊടുത്തയച്ച ആളെ പിടികിട്ടിയിരുന്നില്ല. സ്‌ഫോടകവസ്തുക്കൾ കുറേക്കാലം പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചു. അത് വിവാദമായപ്പോൾ അടുത്തുള്ള ക്വാറിയിലേക്ക് മാറ്റി. പിന്നീട് നിർവീര്യമാക്കുകയായിരുന്നു.

നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. സി. ബിനുകുമാർ, എ.എസ്.ഐ.മാരായ ഷൈജു കാളങ്ങാടൻ, സാജു പൂക്കോട്ടൂർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാക്കിർ സ്രാമ്പിക്കൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ സോമശേഖരയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..