പ്രവാസി പരാതിപരിഹാര കമ്മിറ്റി പുനഃസംഘടിപ്പിച്ചു


Caption

മലപ്പുറം : ജില്ലാ പ്രവാസി പരാതി പരിഹാരകമ്മിറ്റി പുനഃസംഘടിപ്പിച്ചു. ജില്ലാ കളക്ടർ ചെയർമാനും പഞ്ചായത്ത് ഡെ.ഡയറക്ടർ കൺവീനറുമായ കമ്മിറ്റിയിൽ പ്രവാസികളുടെ പ്രതിനിധികളായി മൂന്നുപേരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ജില്ലാ പോലീസ് മേധാവി, നോർക്കയുടേയും പ്രവാസി ക്ഷേമനിധിയുടേയും പ്രതിനിധികൾ എന്നിവരും അംഗങ്ങളാണ്.

മുൻ കമ്മിറ്റിയുടെ കാലാവധി 2020-ൽ അവസാനിച്ചിരുന്നു. പിന്നീട് ഒരു വർഷംകൂടി തുടരാൻ അനുവാദം നൽകി. ആ കമ്മിറ്റിയുടെ കാലാവധി തീർന്നതിനാലാണ് പുനഃസംഘടിപ്പിച്ചത്. പ്രവാസികളുടെ പ്രതിനിധികളായി മലപ്പുറം ടി.പി. ഹൗസിൽ ടി.പി. ദിലീപ്, തിരൂർ പാൻബസാർ എൻ.കെ. ഹൗസിൽ നജീറ അഷ്‌റഫ്, മേലാറ്റൂർ ഷഹീബ മൻസിലിൽ വി.കെ. അബ്ദുൾ റഹൂഫ് എന്നിവരെയാണ് തിരഞ്ഞെടുത്തത്.

പ്രവാസികൾ നൽകുന്ന പരാതികളോ ശുപാർശകളോ കമ്മിറ്റി അതത് സർക്കാർ വകുപ്പുകൾക്ക് നേരിട്ട് നൽകും. അതിന്റെ പകർപ്പ് നോർക്ക റൂട്ട്‌സിനും കൈമാറും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..