പ്രൊഫഷണൽ കോഴ്‌സ് പ്രവേശനം : വിദ്യാർഥികളുടെ സംശയങ്ങൾ അകറ്റി മാതൃഭൂമി ആസ്‌ക് എക്‌സ്‌പേർട്ട് സെമിനാർ


Caption

കൊച്ചി : പ്രൊഫഷണൽ കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ സംശയങ്ങൾ അകറ്റി മാതൃഭൂമി ഡോട്ട് കോമിന്റെ പ്രൊഫഷണൽ കോഴ്‌സ് ഗൈഡൻസ് സെമിനാർ ആസ്‌ക് എക്‌സ്‌പേർട്ട്. നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്) വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി ഉദ്ഘാടനം ചെയ്തു. കോഴ്‌സ് തിരഞ്ഞെടുക്കുന്നതിൽ അഭിരുചിയാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി മീഡിയ സ്‌കൂൾ ഡീൻ എം.പി. ഗോപിനാഥ്, മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ എസ്. പ്രകാശ്, എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ, സബ് എഡിറ്റർ അജീഷ് പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.

വിദ്യാർഥികളുടെ നിറഞ്ഞ പങ്കാളിത്തംകൊണ്ട് സെമിനാർ സജീവമായി. തുടർച്ചയായി 13-ാം വർഷമാണ് മാതൃഭൂമി പ്രൊഫഷണൽ കോഴ്‌സ് സെമിനാർ സംഘടിപ്പിക്കുന്നത്. നീറ്റ് വഴിയുള്ള സംസ്ഥാന മെഡിക്കൽ പ്രവേശനം, ഓൾ ഇന്ത്യ മെഡിക്കൽ പ്രവേശന സാധ്യതകൾ എന്നിവയെക്കുറിച്ച് പ്രവേശനപരീക്ഷാ മുൻ ജോയന്റ് കമ്മിഷണർമാരായ ഡോ. എസ്. സന്തോഷ്, ഡോ. എസ്. രാജൂകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു.

മെഡിക്കൽ അനുബന്ധ കോഴ്‌സുകളും സാധ്യതകളും എന്ന വിഷയത്തിൽ ഡോ. ടി.പി. സേതുമാധവനും കുസാറ്റ് എൻജിനിയറിങ് പ്രവേശന സാധ്യതകളെക്കുറിച്ച് ഡോ. സുനിൽ നാരായണൻകുട്ടിയും വിശദീകരിച്ചു. ജെ.ഇ.ഇ. അഡ്വാൻസ്ഡ് പ്രവേശനത്തെക്കുറിച്ച് ഐ.ഐ.ടി. മദ്രാസ് മാത്തമാറ്റിക്‌സ് വിഭാഗം മുൻ പ്രൊഫസർ ഡോ. കൃഷ്ണൻ സ്വാമിനാഥൻ ക്ലാസെടുത്തു. ജെ.ഇ.ഇ. മെയിൻ അടിസ്ഥാനമാക്കിയുള്ള പ്രവേശനത്തിൽ ഐ.ഐ.ഐ.ടി.-കോട്ടയം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എബിൻ ഡെനി രാജ് വിശദീകരിച്ചു.

എൻജിനിയറിങ് ബ്രാഞ്ചുകളും ജോലിസാധ്യതയും എന്ന വിഷയത്തിൽ കണ്ണൂർ എൻജിനിയറിങ് കോളേജ് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം മുൻ പ്രൊഫസർ ഡോ. കെ.എ. നവാസ് ക്ലാസെടുത്തു. കേരള പ്രൊഫഷണൽ കോഴ്‌സ് പ്രവേശനം, ഓപ്ഷൻ രജിസ്‌ട്രേഷൻ എങ്ങനെ എന്നതിനെക്കുറിച്ചും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾ തീർക്കാൻ പ്രത്യേക പാനൽ ചർച്ചയും ഉണ്ടായിരുന്നു. മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് വാരികോലി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി-കോട്ടയം, എറണാകുളം കരയോഗം എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാർ നടത്തുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..