സ്കൂളിൽ സ്വാതന്ത്ര്യദിനറാലിക്ക് സവർക്കറുടെ വേഷം; പ്രതിഷേധം


മലപ്പുറം : കീഴുപറമ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ റാലിക്കായി വിദ്യാർഥിയെ ഹിന്ദുത്വ നേതാവ് വി.ഡി. സവർക്കറുടെ വേഷം കെട്ടിച്ചത് വിവാദത്തിൽ. റാലിയിൽ 75 സ്വാതന്ത്ര്യസമര സേനാനികളുടെ വേഷത്തിൽ വിദ്യാർഥികളെ അണിനിരത്താൻ തീരുമാനിച്ചിരുന്നു. അതിൽ സവർക്കർ ഉണ്ടായിരുന്നില്ല. പക്ഷേ, വേഷമണിയിക്കാൻ ചുമതലപ്പെട്ട അധ്യാപിക ഒരു കുട്ടിയെ

സവർക്കറുടെ വേഷമണിയിച്ച് പേരെഴുതി നെഞ്ചിൽ തൂക്കിയിട്ടു. ഇത് ശ്രദ്ധയിൽപ്പെട്ടവർ ഇടപെ‌ട്ട് വേഷം ഒഴിവാക്കി. അപ്പോഴേക്കും ഇതിന്റെ ചിത്രം സാമൂഹികമാധ്യമത്തിൽ പ്രചരിച്ചിരുന്നു. ഡി.വൈ.എഫ്.ഐ., യൂത്ത് കോൺഗ്രസ്, യൂത്ത്‌ലീഗ് തുടങ്ങിയ സംഘടനകൾ എതിർപ്പുമായി രംഗത്തെത്തി.

സ്കൂളിലേക്ക് മാർച്ചും ഉണ്ടായി. അധ്യാപികയ്ക്കെതിരേ നടപടിയാവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്കും പ്രഥമാധ്യാപികയ്ക്കും പരാതിയും നൽകി. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെത്തുടർന്ന് അൽപ്പനേരം പഠനം മുടങ്ങി.

പ്ലസ്‍വൺ പ്രവേശനവും തടസ്സപ്പെട്ടു. അതേസമയം, സവർക്കറെ ഒഴിവാക്കിയതിൽ ബി.ജെ.പി. പ്രതിഷേധിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..