സ്‌കൂൾ ഉച്ചഭക്ഷണവിതരണം: കെ.പി.പി.എച്ച്.എ. ധർണ നടത്തും


മലപ്പുറം : സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ തുക വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മിസ്‌ട്രേഴ്‌സ് അസോസിയേഷൻ ശനിയാഴ്ച ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറേറ്റ് ഓഫീസിലേക്ക് മാർച്ച് നടത്തും.

രാവിലെ 10-ന് പി. ഉബൈദുള്ള എം.എൽ.എ. ഉദ്ഘാടനംചെയ്യും. 2016 -ലെ സ്ലാബ് സമ്പ്രദായം അനുസരിച്ചാണ് സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള ഫണ്ട് നൽകുന്നത്. എന്നാൽ ഇന്നത്തെ പച്ചക്കറി, പാചകവാതകവില വർധിച്ച സാഹചര്യത്തിൽ ഈ തുക അപര്യാപ്തമാണെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

അധികതുക പ്രഥമാധ്യാപകരുടെ സാമ്പത്തികബാധ്യതയായി മാറുകയാണ്.

പാൽ, മുട്ട എന്നിവയ്ക്ക് വേറെ തുക അനുവദിക്കണമെന്നും പദ്ധതിച്ചുമതല പ്രഥമാധ്യാപകരിൽനിന്ന് മാറ്റി കുടുംബശ്രീ പോലുള്ള ഏജൻസികൾക്ക് നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഉമ്മർ പാലഞ്ചേരി, കെ. അബ്ദുൾ ലത്തീഫ്, വി. യൂസുഫ് സിദ്ദീഖ്, ടി.എം. ജലീൽ, പി. അബ്ദുറഹ്‌മാൻ, സി. അബ്ദുൾ റസാഖ് എന്നിവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..