സംവരണ ക്വാട്ട പ്രവേശനം: ഹയർസെക്കൻഡറി മേഖലാ ഡയറക്ടറെ ഉപരോധിച്ചു


മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയാവുന്നതിന് മുൻപേ സംവരണ ക്വാട്ടയിലെ പ്രവേശനം തുടങ്ങിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ്. ആർ.ഡി.ഡി. ഓഫീസ് ഉപരോധിച്ചപ്പോൾ

മലപ്പുറം : പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഅലോട്ട്‌മെന്റ് പൂർത്തിയാവുന്നതിന് മുൻപ് സംവരണക്വാട്ടയിൽ പ്രവേശനം തുടങ്ങിയതിനെതിരേ എം.എസ്.എഫ്. ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. ഹയർസെക്കൻഡറി മേഖലാ ഡയറക്ടർ സി. മനോജിനെ ഉപരോധിച്ചു. രണ്ടാം അലോട്ട്‌മെന്റ് പൂർത്തിയാവുന്നതിന് മുൻപേ തുടങ്ങിയ നടപടികൾ കുട്ടികൾക്ക് ഉയർന്ന അലോട്ട്‌മെന്റിനുള്ള അവസരം നിഷേധിക്കുകയാണെന്നും കുറ്റപ്പെടുത്തി. ഇതിൽനിന്ന് സർക്കാർ പിന്മാറണമെന്നും ആവശ്യപ്പെട്ടു. സർക്കാരിലേക്ക് വിഷയമറിയിച്ച് അടിയന്തര നടപടി കൈക്കൊള്ളുമെന്ന് ആർ.ഡി.ഡി. അറിയിച്ചതായി ഭാരവാഹികൾ അറിയിച്ചു. ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ട്രഷറർ ടി.എ. ജവാദ്, സെക്രട്ടറി ഷിബി മക്കരപ്പറമ്പ്, അഖിൽ കുമാർ ആനക്കയം, സഹൽ അത്തിമണ്ണിൽ, ഫർഹൻ ബിയ്യം, അഡ്വ. ജസീൽ പറമ്പൻ, ഇർഷാദ് കോഡൂർ എന്നിവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..