'വിങ്‌സ് മലപ്പുറം' ഓറിയന്റേഷൻ പൂർത്തിയായി


മലപ്പുറം : കേന്ദ്രസർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷകളിൽ മികച്ച റാങ്ക് നേടിയ വിദ്യാർഥികൾക്ക് ‘വിങ്‌സ് മലപ്പുറം’ പദ്ധതിയുടെ ഭാഗമായി നടത്തിയ ഓറിയന്റേഷൻ പ്രോഗ്രാം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസമേഖലയിൽ രാജ്യത്തിനു തന്നെ മാതൃകാപരമായ വിവിധ പ്രവർത്തനങ്ങളാണ് മലപ്പുറം ജില്ലാപഞ്ചായത്ത് ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതൽ വിദ്യാർഥികളെ കേന്ദ്രസർവകലാശാലകളിൽ പ്രവേശനം നേടാൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാപഞ്ചായത്ത് പദ്ധതിക്ക് തുടക്കമിട്ടത്. ആദ്യഘട്ടത്തിൽ പാണക്കാട് ഇൻകലിൽ പ്രവർത്തിക്കുന്ന എ.ഐ. കാമ്പസിൽ വെച്ച് നടത്തിയ ഓറിയൻേഷൻ പ്രോഗ്രാമിൽ മൂവായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തിരുന്നു. 



ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, നസീബാ അസീസ്, സെറീന ഹസീബ്, അബ്ദുൽ റഷീദ്, അനിൽകുമാർ, ടി. സലിം, പി. അബ്ദുൽഹമീദ് എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..