ആ സ്നേഹത്തിന്റെ രുചി


: ജാതിയോ, മതമോ രാഷ്ട്രീയമോ നോക്കാതെ ആർക്കും ഏതു നട്ടപ്പാതിരക്കും കയറിവരാൻ സ്വാതന്ത്ര്യമുള്ള വീടാണ് നിലമ്പൂർ ചെട്ടിയങ്ങാടിയിലെ ആര്യാടൻ ഹൗസ്. വരുന്നത് ഏതുപ്രശ്നവുമായിട്ടാണെങ്കിലും ഭക്ഷണം കഴിക്കാൻ സമയമായെങ്കിൽ കൈപിടിച്ച് കൂടെ കൂട്ടും.

‘കുഞ്ഞീ’ എന്ന നീട്ടിയുള്ള വിളികേട്ടാൽ ഭാര്യ മറിയുമ്മയ്ക്കറിയാം ഭക്ഷണത്തിന് കൂടെ ആളുണ്ടെന്ന്. എല്ലാവർക്കും ഭക്ഷണം വിളമ്പിയേ വീട്ടുകാർ കഴിക്കൂ. ഭക്ഷണം കഴിച്ചശേഷമാണ് പരാതി പറയലും പരിഹാരവുമെല്ലാം. ആര്യാടൻ ഭക്ഷണം കഴിഞ്ഞ സമയമാണെങ്കിൽ ചായ എത്തും. ആര്യാടൻ ഹൗസിലെ തീൻമേശയിൽ മക്കൾക്കുപോലും പ്രത്യേക പരിഗണനയില്ല. ആദ്യം എത്തുന്നവർക്കേ ചോറുണ്ടാകൂ.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..