മുസ്‌ലിംലീഗ് സാമൂഹികസുരക്ഷാ പദ്ധതി: യോഗം തുടങ്ങി


• ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ സാമൂഹികസുരക്ഷാ പദ്ധതിയുടെ ഭാഗമായി നടന്ന മലപ്പുറം മേഖലാതല യോഗത്തിൽ ഉമ്മർ അറയ്ക്കൽ പ്രസംഗിക്കുന്നു

മലപ്പുറം : മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന സാമൂഹികസുരക്ഷാ പദ്ധതിയുടെ ഭാഗമായി മേഖലാതലങ്ങളിൽ പ്രത്യേക യോഗങ്ങൾ തുടങ്ങി.

കൊണ്ടോട്ടി, മലപ്പുറം, മങ്കട, പെരിന്തൽമണ്ണ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന മലപ്പുറം മേഖലാതലയോഗം മലപ്പുറത്തും നിലമ്പൂർ, വണ്ടൂർ, ഏറനാട്, മഞ്ചേരി മണ്ഡലങ്ങൾ ഉൾപ്പെടുന്ന മഞ്ചേരി മേഖലാതല യോഗം മഞ്ചേരിയിലുമാണ് നടന്നത്.



മഞ്ചേരി അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗം ജില്ലാ ജനറൽ സെക്രട്ടറി യു.എ. ലത്തീഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇസ്മായിൽ മൂത്തേടം അധ്യക്ഷത വഹിച്ചു. പി.കെ.സി. അബ്ദുറഹ്മാൻ, കണ്ണിയൻ അബൂബക്കർ, സി.എച്ച്. ഇക്ബാൽ, കുഞ്ഞാപ്പു ഹാജി തുവ്വൂർ, ടി. സിദ്ദീഖ് കരുളായി എന്നിവർ പ്രസംഗിച്ചു. മലപ്പുറം ഖാഇദെ മില്ലത്ത് സൗധത്തിൽ നടന്ന യോഗത്തിൽ മുൻ ജില്ലാ സെക്രട്ടറി ഉമ്മർ അറയ്ക്കൽ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, പി. വീരാൻകുട്ടി ഹാജി, വി. മുസ്തഫ, സി.ടി. മുഹമ്മദ്, പുത്തൻകോട്ട് അബ്ദുൽ മജീദ്, എം. അബൂബക്കർ എന്നിവർ പ്രസംഗിച്ചു.

തിരൂരങ്ങാടി, വള്ളിക്കുന്ന്, കോട്ടയ്ക്കൽ, വേങ്ങര മണ്ഡലങ്ങൾ ഉൾപ്പെടുന്ന തിരൂരങ്ങാടി മേഖലാതലയോഗം തിങ്കളാഴ്ച 3 മണിക്ക് ചെമ്മാട് സി.എച്ച്. സൗധത്തിലും പൊന്നാനി, തവനൂർ, തിരൂർ, താനൂർ നിയോജകമണ്ഡലങ്ങൾ ഉൾപ്പെടുന്ന തിരൂർ മേഖലാ യോഗം തിരൂർ സി.കെ. കുഞ്ഞുഹാജി സ്മാരക സൗധത്തിലും നടക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..