സാധാരണക്കാരന്റെ നേതാവായിരുന്നു ആര്യാടൻ -കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി


• മജ്മഅ ജനറൽ സെക്രട്ടറിയും കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റുമായ കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി അന്തരിച്ച മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ വീട്ടിലെത്തി ജനാസ നിസ്കാരത്തിന് നേതൃത്വം നൽകുന്നു

നിലമ്പൂർ : കിഴക്കൻ ഏറനാട്ടിലെ ജാതിമത ഭേദമെന്യേയുള്ള സാധാരണക്കാരായ ആളുകളുടെ നേതാവായിരുന്നു ആര്യാടൻ മുഹമ്മദെന്ന് മജ്മഅ ജനറൽസെക്രട്ടറിയും കേരള മുസ്‌ലിം ജമാഅത്ത് ജില്ലാപ്രസിഡന്റുമായ കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

സുന്നികളുടെ പ്രതിസന്ധിഘട്ടത്തിൽ നിലമ്പൂരിൽ പ്രത്യേകിച്ചും അദ്ദേഹത്തിന്റെ സഹായം എന്നെന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.



വീട്ടിൽവെച്ച് ജനാസ നിസ്കാരത്തിനും അദ്ദേഹം നേതൃത്വംനൽകി. ജില്ലാസെക്രട്ടറി കെ.പി. ജമാൽ കരുളായി മജ്മഅ മാനേജർ സീ ഫോർത്ത് അബ്ദുറഹ്‌മാൻ ദാരിമി, ജില്ലാ കൗൺസിലർമാരായ കൊമ്പൻ മുഹമ്മദാജി, സ്വാദിഖ്‌ ഹാജി കരിമ്പുഴ, സോൺ ജനറൽ സെക്രട്ടറി ശൗക്കത്തലി സഖാഫി എന്നിവരും ജനാസ സന്ദർശിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..