ഭാരതം ലോകത്തിന്റെ ഫാർമസിയായി -വി. ഉണ്ണിക്കൃഷ്ണൻ


ബി.ജെ.പി. ജില്ലാകമ്മിറ്റി മലപ്പുറത്തുനടത്തിയ ജനപ്രതിനിധികൾക്കായുള്ള ക്ഷയരോഗ നിർമാർജന ബോധവത്കരണ ക്ലാസ് വി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം : നരേന്ദ്രമോദി സർക്കാരിന്റെ എട്ടുവർഷത്തെ ഭരണത്തിൽ ഭാരതം ലോകത്തിന്റെ ഫാർമസിയായി മാറിയെന്ന് ബി.ജെ.പി. പാലക്കാട് മേഖലാ അധ്യക്ഷൻ വി. ഉണ്ണിക്കൃഷ്ണൻ. നരേന്ദ്രമോദിയുടെ 72-ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി. ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധികൾക്കായുള്ള ക്ഷയരോഗ നിർമാർജന ബോധവത്കരണ ക്ലാസ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡിനെ പിടിച്ചുകെട്ടാനും ഒൻപതുമാസംകൊണ്ട് രണ്ട് മരുന്നുകൾ വികസിപ്പിച്ചെടുക്കാനും അത് സൗജന്യമായി നൽകാനും കഴിഞ്ഞത് മോദിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ്.



ജില്ലാ ടി.ബി. മെഡിക്കൽ കോ-ഓർഡിനേറ്റർ ജേക്കബ് ജോൺ ക്ലാസെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി ബി. രതീഷ് അധ്യക്ഷത വഹിച്ചു. കെ.സി. വേലായുധൻ, എ.പി. ഉണ്ണി, രാജേഷ് കോഡൂർ എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..