മീലാദ് കാമ്പയിൻ തുടങ്ങി


കൊണ്ടോട്ടി : ബുഖാരി ദഅവ കോളേജിൽ വിദ്യാർഥിസംഘടന സാബിക്കിന് കീഴിൽ നടക്കുന്ന മിസ്‌കമ്പസ് '97' മീലാദ് കാമ്പയിൻ തുടങ്ങി. പ്രിൻസിപ്പൽ അബൂ ഹനീഫൽ ഫൈസി തെന്നല പ്രഖ്യാപനം നടത്തി. ഒരുമാസം നീണ്ടുനിൽക്കുന്ന കാമ്പയിന്റെ ഭാഗമായി മൗലിദ് സദസ്സുകൾ, മദ്ഹ്‌റസൂൽ പ്രഭാഷണം, ടോക്ക് സീരിയസ്, മൈ ഹബീബ്, ഇൻഫിനൈറ്റ്, വിവിധ മത്സരങ്ങൾ തുടങ്ങിയവ നടക്കും.

പ്രഖ്യാപനസംഗമത്തിൽ അബ്ദുന്നാസ്വിർ അഹ്‌സനി ഒളവട്ടൂർ, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി, കെ.പി. മിഖ്ദാദ് ബാഖവി ചുങ്കത്തറ, ഖാലിദ് അഹ്‌സനി ഫറോക്ക്, അബ്ദുൽ മലിക് അഹ്‌സനി എന്നിവർ പങ്കെടുത്തു.



കാളോത്ത് ഒന്നാംമൈലിലെ വിവിധ പ്രദേശങ്ങളിലൂടെ വിളംബരറാലി നടന്നു. ശഫീഖ് റഹ്‍മാൻ, മുശീറുൽ ഹഖ് എന്നിവർ നേതൃത്വംനൽകി. സ്വലാഹുദ്ദീൻ അയ്യൂബി ഓമച്ചപ്പുഴ സമാപന പ്രഭാഷണം നടത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..