മദ്രസ കെട്ടിടോദ്ഘാടനം


തിരൂരങ്ങാടി : ചെമ്മാട് മഹല്ല് ഖിദ്മത്തുൽ ഇസ്‌ലാം കേന്ദ്ര മദ്രസയുടെ കെട്ടിടോദ്ഘാടനവും മതപ്രഭാഷണവും 28, ഒക്ടോബർ നാല്‌ തീയതികളിൽ നടക്കും. 29-ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. വൈകുന്നേരം 7.30-ന് ഉസ്താദ് അൽ ഹാഫിള് സിറാജുദ്ദീൻ ഖാസിമി പ്രഭാഷണം നടത്തും. ഒക്ടോബർ നാലിന് വിദ്യാർഥികൾക്കായി 'ഉണർവ്' ബോധവത്കരണം നടക്കും.

പത്രസമ്മേളനത്തിൽ യു. ഇബ്‌റാഹീം ഹാജി, ഇസ്ഹാഖ് ബാഖവി, യു.കെ.എം. ബഷീർ മൗലവി, കെ.പി. ഇബ്‌റാഹീംകുട്ടി ഹാജി തുടങ്ങിയവർ പങ്കെടുത്തു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..