മരക്കൊമ്പ്‌ പൊട്ടിവീണ് വീട് തകർന്നു


പൂക്കോട്ടുംപാടം : മരക്കൊമ്പ് പൊട്ടിവീണ് പാട്ടക്കരിമ്പ് എടപ്പറ്റ റംലത്തിന്റെ വീട് ഭാഗികമായി തകർന്നു.വനത്തോടുചേർന്നാണ് വീട്. വനത്തിലെ വലിയ മരങ്ങളുടെ ശിഖരങ്ങൾ പൊട്ടിവീണ് വീടിന് നിരന്തരം കേടുപറ്റുന്ന സ്ഥിതിയിലാണെന്ന് വീട്ടുകാർ പറയുന്നു.വീടിന്റെ അടുക്കളഭാഗത്ത് മേൽക്കൂരയിൽ സ്ഥാപിച്ച ആസ്ബസ്റ്റോസ് ഷീറ്റ് പലതവണ മാറ്റി. കഴിഞ്ഞദിവസം മരക്കൊമ്പു വീണ് വീടിന്റെ ഓടുകളും തകർന്നു. വീടിനോടുചേർന്ന ഭാഗത്തെ മരക്കൊമ്പുകൾ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് വനം വകുപ്പിന് പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..