പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ


മലപ്പുറം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിലായി. ഓട്ടോറിക്ഷാ ഡ്രൈവറായ മലപ്പുറം ഹാജിയാർ പള്ളി മൂലയിൽ വീട്ടിൽ ശ്രീജിത്തി(35) നെയാണ് മലപ്പുറം പോലീസ് പിടികൂടിയത്. നേരത്തെ ഈ കേസിൽ പൂക്കോട്ടൂർ പള്ളിപ്പടി കോതടി മജീദ്(52), പൂക്കോട്ടൂർ സ്വദേശി തൊട്ടിപ്പാറമ്മൽ കൃഷ്ണൻ(54), പൂക്കോട്ടൂർ ചോലമുക്ക് കറുത്തേടത്ത് കെ.പി. അഷറഫ്(42), പൂക്കോട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി കതിരവൻ (മാധവൻ-35) എന്നിവർ പിടിയിലായിരുന്നു.

രാത്രികാല ഓട്ടോറിക്ഷ ഓടുന്നതിന്റെ മറവിൽ പെൺകുട്ടിയെ കടത്തികൊണ്ടുവരാൻ പ്രതികൾക്ക് സഹായംചെയ്ത കുറ്റത്തിനാണ് ശ്രീജിത്തിനെ അറസ്റ്റുചെയ്തത്. ഇയാളുടെ പേരിൽ ഒരു പോക്സോ ഉൾപ്പെടെ മൂന്ന് കേസുകൾ നിലവിലുണ്ട്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി. സെപ്റ്റംബർ 10-ന് പൂക്കോട്ടൂർ അറവങ്കരയിലാണ് സംഭവം.



അന്വേഷണസംഘത്തിൽ മലപ്പുറം ഡി.വൈ.എസ്.പി. അബ്ദുൽ ബഷീർ, എസ്.സി.പി.ഒ.മാരായ ശ്രീലാൽ, മുസ്തഫ എന്നിവർ ഉണ്ടായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..