ഹൈന്ദവ ആചാരാനുഷ്ഠാനങ്ങൾ ഏകീകരിക്കണം - ശ്രീനാരായണ വൈദികയോഗം


• ശ്രീനാരായണ വൈദികയോഗം മലപ്പുറം യൂണിയൻ കമ്മിറ്റി നടത്തിയ യോഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് ജോഷി ശാന്തി ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം : ഹൈന്ദവ ആചാരനുഷ്ഠാനങ്ങൾ ഏകീകരിക്കണമെന്നും അവ ലളിതമായി ഹൈന്ദവ സമൂഹത്തെ പഠിപ്പിക്കണമെന്നും ശ്രീനാരായണ വൈദികയോഗം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ജോഷി ശാന്തി ആവശ്യപ്പെട്ടു.

എസ്.എൻ.ഡി.പി.യോഗം മലപ്പുറം യൂണിയൻ കമ്മിറ്റിക്ക് കീഴിൽ നടത്തിയ ശ്രീനാരായണ വൈദിക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.



എസ്.എൻ.ഡി.പി. യോഗം സെക്രട്ടറി സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി, യോഗം ഡയറക്ടർ പ്രദീപ് ചുങ്കപ്പള്ളി, വൈദിക യോഗം വൈസ് പ്രസിഡന്റ് മോഹനൻ ഊരകം, സെക്രട്ടറി പി.കെ. ഹരിദാസൻ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ദിലീപ് മുന്നരശ്ശൻ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..