വള്ളിക്കുന്ന് : മതസ്ഥാപനത്തിന്റെ പേരിൽ സംഭാവന പിരിക്കാനെത്തി കാര്യങ്ങൾ മനസ്സിലാക്കിവെച്ച് കുരുമുളക് മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. രണ്ടത്താണി വലിയക്കത്തൊടി ഫസൽ പൂക്കോയ തങ്ങളെ (39) യാണ് പരപ്പനങ്ങാടി എസ്.ഐ. അജീഷ് കെ. ജോൺ, പരമേശ്വരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാഫി, സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് എന്നിവർചേർന്ന് അറസ്റ്റ് ചെയ്തത്. ഒരാഴ്ചമുമ്പ് കൊടക്കാട് എസ്റ്റേറ്റ് റോഡിലുള്ള പള്ളിയാളി മുനീറിന്റെ വീടിന്റെ സിറ്റൗട്ടിൽ സൂക്ഷിച്ചിട്ടുള്ള നാല് ചാക്ക് കുരുമുളക് മോഷ്ടിക്കാൻ ശ്രമിച്ച ഇയാളെ നാട്ടുകാർചേർന്ന് ഓടിച്ചിരുന്നു.
ഇയാൾക്കെതിരേ കൽപ്പകഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ സമാനമായ രണ്ട് കളവ് കേസുകളും വേങ്ങര പോലീസ് സ്റ്റേഷനിൽ മൊബൈൽ മോഷണം നടത്തിയതിനും കേസുള്ളതായും പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..