• അരിയല്ലൂരിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ വില്ലേജ് ഓഫീസിനു മുൻവശത്തെ വലിയ മരം കടപുഴകി വീണപ്പോൾ
വള്ളിക്കുന്ന് : അരിയല്ലൂരിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ വലിയ മരം കടപുഴകി വീണ് ഗതാഗതം മുടങ്ങി.
ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. ആളപായമില്ല.
വള്ളിക്കുന്ന് വില്ലേജ് ഓഫീസിനു മുൻവശത്തെ അപകടഭീഷണിയുള്ള രണ്ടു വലിയ മരങ്ങൾ മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ട് വനം വകുപ്പിന് നേരത്തെ അപേക്ഷ നൽകിയിരുന്നു.
മരം മുറിക്കുന്നതിനുള്ള വനം വകുപ്പിന്റെ നടപടിക്ക് കാലതാമസം നേരിട്ടതോടെ അവയിൽ ഒരു മരമാണ് കടപുഴകി വീണത്. ഇതോടെ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കും തിരിച്ചുമുള്ള ഗതാഗതം ഏറെ നേരം മുടങ്ങി. പിന്നീട് വൈകീട്ടോടെ നാട്ടുകാർ മരം മുറിച്ചുമാറ്റി ഗതാഗതതടസ്സം നീക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..