വള്ളിക്കുന്ന് : മയിലിനെ തെരുവ് നായ കടിച്ചു കൊന്നു. വള്ളിക്കുന്ന് കച്ചേരിക്കുന്ന് ഭാഗത്ത് മുൻ വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ. ശോഭനയുടെ പറമ്പിൽ നിന്നാണ് ഏഴ് വയസ്സ് പ്രായം തോന്നിക്കുന്ന ആൺമയിലിനെ തെരുവുനായ കടിച്ചു കൊന്ന നിലയിൽ കണ്ടത്.
പരിസരവാസികൾ വിളിച്ചതിനെത്തുടർന്ന് പരപ്പനങ്ങാടി സ്റ്റേഷൻ യൂണിറ്റ് ട്രോമാകെയർ വൊളന്റിയറും ഫോറസ്റ്റ് റസ്ക്യൂവറുമായ എൻ.സി. നൗഫലൽ സ്ഥലത്ത് എത്തുകയും മയിലിന്റെ ഭൗതികശരീരം നാട്ടുകാരിൽ നിന്ന് ഏറ്റുവാങ്ങുകയും ചെയ്തു. തുടർന്ന് കൊടംപുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസറിന് കൈമാറി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..