• ഇടതുസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ വള്ളിക്കുന്നിൽ ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് മണ്ണിൽ മനോജിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദ്വിദിന പദയാത്ര
വള്ളിക്കുന്ന് : എൽ.ഡി.എഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും കേന്ദ്രപദ്ധതികൾ അട്ടിമറിക്കുന്ന ഗൂഢാലോചനയ്ക്കുമെതിരേ വള്ളിക്കുന്നിൽ ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് മണ്ണിൽ മനോജിന്റെ നേതൃത്വത്തിൽ ദ്വിദിന പദയാത്ര അരിയല്ലൂരിൽനിന്നാരംഭിച്ചു. ബി.ജെ.പി. മേഖലാ സെക്രട്ടറി എം. പ്രേമൻ പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു.
ഒലിപ്രം കടവിൽ നടന്ന ആദ്യദിന സമാപനചടങ്ങിൽ വി. ഉണ്ണികൃഷ്ണൻ, സി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മണ്ണിൽ മനോജ്, കെ.പി. പ്രകാശൻ, പീതാംബരൻ പാലാട്ട്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ദീപ പുഴയ്ക്കൽ, കൃഷ്ണൻ പാണ്ടിശാല, സുനിൽ ബാബു എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച പദയാത്ര ചേളാരി പടിക്കലിൽനിന്നാരംഭിച്ച് ചെനക്കലങ്ങാടിയിൽ സമാപിക്കും. ബി.ജെ.പി. സംസ്ഥാന സംഘടനാ കാര്യദർശി എം. ഗണേശ് സംസാരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..