• ആനങ്ങാടി റെയിൽവെ ഗേറ്റ്
വള്ളിക്കുന്ന് : ആനങ്ങാടി റെയിൽവേഗേറ്റ് കടന്നുപോകുന്ന വാഹനങ്ങൾക്ക് ഗതാഗതക്കുരുക്കിൽനിന്ന് മോചനമില്ല. ഗേറ്റ് അടച്ചു തുറന്നാൽ പിന്നെ വാഹനങ്ങളുടെ നീണ്ടനിരയും ഗതാഗതക്കുരുക്കും പതിവാണ്. ഇവിടത്തെ ദുരിതമൊഴിയാൻ മേൽപ്പാലംതന്നെ വേണം. മേൽപ്പാലം നിർമിക്കണമെന്ന നാട്ടുകാരുടെ മുറവിളി തുടങ്ങിയിട്ട് കാലങ്ങളായി. ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ദേശീയപാത വഴിയുള്ള മിക്ക ദീർഘദൂര ചരക്കുവാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. എന്നാൽ ഒരേസമയം രണ്ടുവാഹനങ്ങൾക്ക് ഇരുവശത്തേക്കും കടന്നുപോകാൻ കഴിയാത്തത്രയും വീതികുറഞ്ഞ ഭാഗമാണ്.
റോഡിലെ വളവിലാണ് ഗേറ്റ് സ്ഥിതിചെയ്യുന്നത്. ഏറെ പ്രയാസപ്പെട്ടാണ് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത്. ഗേറ്റ് അടച്ചുതുറന്നാൽ ഗതാഗതക്കുരുക്ക് പതിവാണ്. ചരക്കുലോറികൾ ഗേറ്റിനുള്ളിൽ കുടുങ്ങി മണിക്കൂറുകളോളം തീവണ്ടി ഗതാഗതമുൾപ്പെടെ തടസ്സപ്പെടുന്നതു പതിവാണ്. വളവും റോഡിന്റെ വീതിക്കുറവുമാണ് ഗതാഗതക്കുരുക്കിനിടയാക്കുന്നത്. തീരദേശ മേഖലയിലുള്ള യാത്രക്കാർക്ക് മെഡിക്കൽ കോളേജ്, വിമാനത്താവളം എന്നിവടങ്ങളിലേക്കു യാത്രചെയ്യാൻ ഏറ്റവും എളുപ്പമുള്ള റോഡാണിത്. ആനങ്ങാടിയിൽ റെയിൽവേ മേൽപ്പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..