വള്ളിക്കുന്ന് : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അത്താണിക്കലിൽ സംഘടിപ്പിച്ച ഭാരത് ജോഡോ ദേശീയോദ്‌ഗ്രഥന സംഗമം യൂത്ത് കോൺഗ്രസ് സെക്രട്ടറി പി. നിധീഷ് ഉദ്ഘാടനംചെയ്തു. സി. ഉണ്ണിമൊയ്തു അധ്യക്ഷത വഹിച്ചു. പി. ഉണ്ണിക്കൃഷ്ണൻ നായർ, പി. ശിവദാസൻ, എ. അസീസ്, ടി. കൃഷ്ണകുമാർ, ടി.കെ. രാവുണ്ണികുട്ടി, സന്തോഷ്‌കുമാർ, അനിതദാസ്, തങ്കപ്രഭ, പ്രേംകിഷോർ, എം.കെ. സർഫുദ്ദീൻ, പി.വി. സലീൽ, ഇ. ദാസൻ, എ. പ്രഭകുമാർ, മേച്ചേരി അശോകൻ, വി.എൻ. ശോഭന എന്നിവർ സംസാരിച്ചു.
ഊർങ്ങാട്ടിരി : ഊർങ്ങാട്ടിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മൂർക്കനാട്ട് നടത്തിയ പരിപാടി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി ഉദ്ഘാടനംചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.ടി. റഷീദ് അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി. അംഗം എം.പി. മുഹമ്മദ്, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പാലത്തിങ്ങൽ ബാപ്പുട്ടി, യു.ഡി.എഫ്. ചെയർമാൻ കെ.കെ. അബ്ദുല്ലക്കുട്ടി, യൂത്ത് കോൺഗ്രസ് ജില്ലാ ഉപാധ്യക്ഷരായ സൈഫുദ്ദീൻ കണ്ണനാരി, അനൂബ് മൈത്ര, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോ ആന്റണി, കെ. മുഹമ്മദ് അബൂബക്കർ, യു. ജാഫർ, യു. ഹനീഫ, സി. ശൈലജ തുടങ്ങിയവർ പങ്കെടുത്തു.
കീഴുപറമ്പ് : കീഴുപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പരിപാടി കെ.പി.സി.സി. സെക്രട്ടറി കെ.പി. നൗഷാദലി ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ഇ. റഹ്‌മത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ. കുഞ്ഞുമുഹമ്മദ്, വി. നിസാമുദ്ദീൻ, ജലീൽ എടക്കര എന്നിവർ പ്രസംഗിച്ചു.
അരീക്കോട് : ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അരീക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുത്തലം മുതൽ അരീക്കോട് വരെ പ്രകടനവും ഐക്യദാർഢ്യ സംഗമവും നടത്തി. മണ്ഡലം പ്രസിഡന്റ് എ. ഡബ്ലിയു അബ്ദുറഹ്‌മാൻ, എം.പി. ഹനീഫ, താഴത്താരി അബ്ദുൽകരീം, പി.പി. മുഹമ്മദ് ഷിമിൽ, യു.എസ്. ഖാദർ, സി. ഗോപി, യു. നൗഷാദ്, സി.കെ. അബ്ദുസ്സലാം, വി.കെ. കമലം തുടങ്ങിയവർ നേതൃത്വം നൽകി.
ഗാന്ധി അനുസ്മരണം
പള്ളിക്കൽ : പള്ളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പള്ളിക്കൽ ബസാറിൽ രക്തസാക്ഷി ദിനത്തിൽ മഹാത്മാഗാന്ധി അനുസ്മരണം നടത്തി. കെ.പി.സി.സി. സെക്രട്ടറി കെ.പി. നൗഷാദലി ഉദ്ഘാടനംചെയ്തു. ജമാൽ കരിപ്പൂർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. അബ്ദുറഹ്‌മാൻ, പെരുവള്ളൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി. സക്കീർ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി. രവീന്ദ്രനാഥൻ മനാട്ട്, നളിനാക്ഷൻ, റഫീഖ്, കെ. വിമല, നസീറ കണ്ണനാരി, എം. മാനു കുട്ടൻ, ഗഫൂർ പള്ളിക്കൽ, രാജൻ കുറുന്തല, ടി.കെ. ഇമാദുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..