വള്ളിക്കുന്ന് : മാരാത്തയിൽ ബേബിരാജ് സ്മാരക ചാരിറ്റബിൾ ട്രസ്റ്റിന്റെ അഞ്ചാമത് വാർഷികവും സ്മാരക പുരസ്കാര സമർപ്പണവും വള്ളിക്കുന്ന് സി.ബി. ഹയർസെക്കൻഡറി സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് ചെയർമാൻ എം. മോഹൻദാസ് അധ്യക്ഷത വഹിച്ചു. മുൻ പി.എസ്.സി. അംഗവും കാലിക്കറ്റ് സർവകലാശാല ഗാന്ധിചെയർ ഗവേണിങ് ബോഡി ചെയർമാനുമായ ആർ.എസ്. പണിക്കർ ബേബിരാജ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലയിലെ മികച്ച സഹകാരിക്ക് ട്രസ്റ്റ് ഏർപ്പെടുത്തിയ ബേബിരാജ് സ്മാരക പുരസ്കാരം യൂണിവേഴ്സിറ്റി പെൻഷനേഴ്സ് വെൽഫെയർ സഹകരണസംഘം പ്രസിഡന്റായിരുന്ന മരണാനന്തര ബഹുമതിയായി കെ.പി. പോളിന്റെ ഭാര്യ ഐഷമ്മ സക്കറിയാസും മകൻ ജിസ് കൊട്ടുകാപ്പള്ളിലും ചേർന്ന് കെ. ബൈജുനാഥിൽനിന്ന് ഏറ്റുവാങ്ങി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..