വള്ളിക്കുന്ന് : ക്ഷേമപെൻഷനും തൊഴിലാളികളുടെ അംശദായം 60 വയസ്സുവരെ അടപ്പിച്ച് നൽകുന്ന ക്ഷേമനിധി പെൻഷനും തുല്യമായി നൽകുന്നത് അവസാനിപ്പിച്ച് തൊഴിലാളികളുടെ പങ്കാളിത്തത്തോടെയുള്ള ക്ഷേമനിധി പെൻഷൻ മിനിമം 5000 രൂപയാക്കണമെന്ന് ജനത കൺസ്ട്രക്‌ഷൻ ജനറൽ വർക്കേഴ്സ് യൂണിയൻ സംസ്ഥാനപ്രസിഡന്റ് അഡ്വ. ആനി സ്വീറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒൻപത് മാസമായി മുടങ്ങിക്കിടക്കുന്ന ക്ഷേമനിധി പെൻഷൻ അടിയന്തരമായി നൽകണമെന്നും അരിയല്ലൂരിൽച്ചേർന്ന യോഗത്തിൽ ആവശ്യമുയർന്നു. ഇല്യാസ് കുണ്ട് അധ്യക്ഷതവഹിച്ചു. മലയിൻകീഴ് ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. രാമകൃഷ്ണൻ, നിഷാദ് തുന്നരുകണ്ടി എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..