വള്ളിക്കുന്ന് : മുസ്‌ലിംലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പതാകദിനത്തിൽ പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുപത്തിയഞ്ച് പഴയകാല പ്രവർത്തകർ ഹരിതപതാക ഉയർത്തി സമ്മേളന വിളംബരം നടത്തി.
ആനങ്ങാടിയിൽ നടന്ന ചടങ്ങ് വള്ളിക്കുന്ന് മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് ഡോ. വി.പി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നിസാർ കുന്നുമ്മൽ അധ്യക്ഷനായി. മണ്ഡലം ട്രഷറർ കെ.പി. മുഹമ്മദ്, സെക്രട്ടറി പി.പി. അബ്ദുറഹിമാൻ, കെ.പി. ആസിഫ് മഷ്ഹൂദ്, വി.കെ. ബാപ്പു ഹാജി, വി.പി. അബൂബക്കർ, റസാക്ക് കൊടക്കാട്, സത്താർ ആനങ്ങാടി, എ. സെയ്തലവി കോയ, കുന്നുമ്മൽ കോയ, വി.പി. ബാവ ഹാജി, ഷഫീഖ് കടലുണ്ടി നഗരം, കെ.പി. നിസാർ അഹമ്മദ്, കെ.വി.കെ. റസാഖ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..