വള്ളിക്കുന്ന് : ഗുരുതരമായ കേൾവിക്കുറവുമൂലം ചിന്തയിലും ഭാഷയിലും വ്യത്യസ്തരായ ബധിരസഹോദരങ്ങളുടെ സാംസ്കാരികത്തനിമ ഉൾക്കൊള്ളാൻ പൊതുസമൂഹം തയ്യാറാകണമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. പരപ്പനങ്ങാടി കൊടക്കാട് ബധിരവിദ്യാലയത്തിന്റെ മുപ്പതാം വാർഷികാഘോഷ പരിപാടികളും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിരമിക്കുന്ന ജീവനക്കാരി വി.ടി. സഫിയക്കുള്ള ഉപഹാരസമർപ്പണവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ അധ്യക്ഷതവഹിച്ചു.
ആയിഷാ ബീവി റിപ്പോർട്ട് അവതരിപ്പിച്ചു. ഫസീല ആംഗ്യാവിഷ്കാരം നടത്തി. പി.ടി.എ. പ്രസിഡന്റ് പി.എ. ഫെമിന, നിസാർ കുന്നുമ്മൽ, പ്രഥമാധ്യാപകൻ വി.കെ. അബ്ദുൽകരീം, സ്റ്റാഫ് സെക്രട്ടറി സുഹറാബി, നിസാർ കോനാരി, ടി. പ്രഭാകരൻ, മൊയ്തീൻകോയ, സലാഹുദീൻ, മുഹമ്മദ് ഷരീഫ് എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..