വള്ളിക്കുന്ന് സർവീസ് സഹകരണബാങ്ക് വിവിധ സ്കൂളുകൾക്ക് ശുദ്ധജലം നൽകുന്ന പദ്ധതി നേറ്റീവ് എ.യു.പി സ്കൂളിൽ പി. അബ്ദുൽ ഹമീദ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
വള്ളിക്കുന്ന്: വള്ളിക്കുന്ന് സർവീസ് സഹകരണബാങ്കിന്റെ സുവർണജൂബിലിയോടനുബന്ധിച്ച് വിവിധ സ്കൂളുകൾക്ക് ശുദ്ധജലം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം പി. അബ്ദുൽ ഹമീദ് എം.എൽ.എ. നിർവഹിച്ചു.
നേറ്റീവ് എ.യു.പി. സ്കൂളിൽ ചേർന്ന ഉദ്ഘാടനചടങ്ങിൽ ബാങ്ക് പ്രസിഡന്റ് തറോൽ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.
സ്കൂൾ പി.ടി.എ. പ്രസിഡന്റ് കെ.വി. രാജീവ്, പഞ്ചായത്തംഗം അജയ് ലാൽ, മുൻ വാർഡ് അംഗം മുസ്തഫാ വില്ലറായി, വി. മനോജ്, വിനോദ് കൃഷ്ണൻ, ടി.പി. അഹമ്മദ് കുട്ടി, സി.വി. ലത്തീഫ്, ഇ. നീലകണ്ഠൻ, ഇ. വേലായുധൻകുട്ടി, പ്രഥമാധ്യാപിക ഷീല എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..