വള്ളിക്കുന്ന് : കോട്ടയിൽ ചോപ്പൻകാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം തിങ്കളാഴ്‌ച നടക്കും. കലശം എഴുന്നള്ളത്ത്, താലപ്പൊലി, തിറയാട്ടം, കരോക്കെ ഗാനമേള, ദേശവരവ് എന്നിവയുണ്ടാകും.
ഇംഗ്ലീഷ് ഫെസ്റ്റ്
കണ്ണമംഗലം : എടക്കാപ്പറമ്പ് എ.യു.പി. സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ് ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു. മലപ്പുറം ഡയറ്റ് അധ്യാപിക ബിന്ദു ഉദ്ഘാടനംചെയ്തു.
പരിപാടിയുടെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ഇംഗ്ലീഷ് മാസിക വേങ്ങര എ.ഇ.ഒ. പ്രമോദ് പ്രകാശനംചെയ്തു.
ബാലൻ, സുരേഷ് രാമനാട്ടുകര, നിസാർ കാവുങ്ങൽ, പ്രഥമാധ്യാപകൻ എം.കെ. സജീവൻ, നെടുമ്പള്ളി സൈതു, ഇ. ദിവ്യ, ഇ. ഷാമില, എ.കെ. അബ്ദുശുക്കൂർ, പി. ബിനോയ് എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..