Caption
വള്ളിക്കുന്ന് : ബാലാതിരുത്തിയിലെ മടവമ്പാട്ട് പടിഞ്ഞാറയിൽ ഭഗവതീക്ഷേത്രത്തിലെ താലപ്പൊലിയുത്സവത്തിനുള്ള കൊടിയേറ്റം ക്ഷേത്രപൂജാരി പ്രഭാകരൻ മടവമ്പാട്ട് നിർവഹിച്ചു. ചടങ്ങിൽ ക്ഷേത്ര ട്രസ്റ്റി പ്രസിഡന്റ് എം. ഗംഗാധരൻ, എ.എസ്. കുമാർ, ബാലാതിരുത്തി ശ്രീധരൻ, കാളിദാസൻ, ശിവദാസൻ, പുരുഷോത്തമൻ, ഉദയൻ എന്നിവർ പങ്കെടുത്തു. ഈ മാസം 24, 25, 26 തീയതികളിലാണ് ഉത്സവം. മൂന്നുദിവസങ്ങളിലായി നടക്കുന്ന ഉത്സവച്ചടങ്ങുകളിൽ ഗണപതിഹോമം, സർപ്പബലി, നാഗപൂജ എന്നീ വിശേഷാൽ പൂജകളും ചാത്തമംഗലം തിറയാട്ടുകലാസമിതിയുടെ വെള്ളാട്ടും തിറയും വിവിധ നൃത്തപരിപാടികളുമുണ്ടാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..