• നെറുങ്കൈതക്കോട്ട മേക്കോട്ട ഭഗവതീക്ഷേത്രത്തിലേക്ക് ഒരുക്കിയ ദേവീപാത ട്രസ്റ്റി സാമൂതിരിരാജയുടെ മകൾ സരസിജ അജിത്‌കുമാർ മേക്കോട്ടയിലമ്മയ്ക്ക് സമർപ്പിക്കുന്നു
വള്ളിക്കുന്ന് : നെറുങ്കൈതക്കോട്ട മേക്കോട്ട ഭഗവതീക്ഷേത്രത്തിലേക്ക് സുഗമസഞ്ചാരത്തിന് വഴിയൊരുക്കി ദേവീപാത യാഥാർഥ്യമായി. ദേവീക്ഷേത്രത്തിൽനിന്ന് ദേവസ്വംവക ഭൂമിയിലൂടെ താലപ്പൊലിപ്പറമ്പിലേക്കു നീളുന്ന പാത 600 മീറ്റർ ദൂരം കോൺക്രീറ്റുചെയ്ത് ഗതാഗതയോഗ്യമാക്കി. നേരത്തേ ജനകീയ കൂട്ടായ്‌മയിൽ മൂന്നു ഘട്ടങ്ങളിലായി പാതയുടെ അരക്കിലോമീറ്റർ ഭാഗം കോൺക്രീറ്റുചെയ്തിരുന്നു. പാലക്കാട് സ്വദേശി ഗോപിനാഥ് ഹരിദാസ് മേനോനാണ് വഴിപാടായി ബാക്കിഭാഗം കോൺക്രീറ്റുചെയ്തത്.
ട്രസ്റ്റി സാമൂതിരിരാജയുടെ മകൾ സരസിജ അജിത്കുമാർ, മായാ ഗോവിന്ദ്, ലീഗൽ അഡ്വൈസർ അഡ്വ. ഗോവിന്ദ് ചന്ദ്രശേഖർ എന്നിവരും ഗോപിനാഥ് മേനോന്റെ മാതാപിതാക്കളായ ഹരിദാസ് മേനോൻ, ചന്ദ്രിക എന്നിവരും ചേർന്ന് ദേവീപാത മോക്കോട്ടയിലമ്മയ്ക്ക് സമർപ്പിച്ചു.
ചടങ്ങിൽ ടി.ആർ. രാമവർമ അധ്യക്ഷതവഹിച്ചു. ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർമാരായ സംഗമേശ് വർമ, പി.എം. മനോജ്‌കുമാർ, കെ. രഘുനാഥ്, ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് സി.പി. ദാസൻ, സെക്രട്ടറി ഉണ്ണികൃഷ്ണൻ, വാർഡ് അംഗം പി.എം. ശശികുമാരൻ, എം. മോഹൻദാസ്, വി. ശശികുമാർ എന്നിവർ സംബന്ധിച്ചു.
ക്ഷേത്രത്തിലേക്കുള്ള വാഹനയാത്രക്കാരുടെയും ഉത്സവനാളിൽ താലപ്പൊലിയേന്തുന്ന ഭക്‌തജനങ്ങളുടെയും ക്ലേശങ്ങൾക്ക് ഇതോടെ പരിഹാരമാകും. ദേവീപാതയുടെ തുടർച്ചയായി താലപ്പൊലിപ്പറമ്പിനെ ചുറ്റിക്കൊണ്ടുള്ള പാതയുടെ കോൺക്രീറ്റ് പ്രവൃത്തിയും ജനകീയ കൂട്ടായ്‌മയിൽ പൂർത്തീകരിച്ചിട്ടുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..