• കിടപ്പിലായ പാലിയേറ്റീവ് പരിരക്ഷ രോഗികളുടെ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. ഷൈലജ ഉദ്ഘാടനംനിർവഹിക്കുന്നു
വള്ളിക്കുന്ന് : ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രാമപ്പഞ്ചായത്തിലെ കിടപ്പിലായ പാലിയേറ്റീവ് പരിരക്ഷ രോഗികളുടെ സംഗമം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എ. ഷൈലജ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി അധ്യക്ഷതവഹിച്ചു. അഭയം പാലിയേറ്റീവ് കെയർ അംഗം കേശവൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ എ.പി. സിന്ധു, അംഗം നിസാർ കുന്നുമ്മൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സതി തോട്ടുങ്ങൽ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ വാസുദേവൻ, സി.ഡി.എസ്. പ്രസിഡന്റ് ബിന്ദു പുഴക്കൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സുശീൽ കുമാർ അരിയല്ലൂരിന്റെ നേതൃത്വത്തിൽ നാടൻപാട്ട് അരങ്ങേറി. സംഗമത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും ഗ്രാമപ്പഞ്ചായത്ത് സമ്മാനവും നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..