വള്ളിക്കുന്ന് : ദേശീയപാതാ വികസനത്തിനായി കുഴിച്ച കിടങ്ങിൽവീണ് അന്തരിച്ച പുളിയശ്ശേരി വിനോദ്കുമാറിന്റെ കുടുംബത്തിന് ലഭിക്കേണ്ട സഹായത്തിനായി പ്രവർത്തിക്കാൻ സമിതിയായി.
എൻ.എച്ച്. വികസന സമിതിയിൽനിന്ന് നിർമാണക്കമ്പനിയിൽനിന്ന് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് പുളിയശ്ശേരി വിനോദ്കുമാർ കുടുംബ നീതിസംരക്ഷണ ജനകീയസമിതി എന്ന പേരിലാണ് സർവകക്ഷിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ചത്.
സമന്വയ റെസിഡൻറ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സർവകക്ഷിയോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം വി. ശ്രീനാഥ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം ബാബുരാജ് പൊക്കടവത്ത്, വിവിധ കക്ഷി പ്രതിനിധികളായ കായംപടം വേലായുധൻ, സി. ഉണ്ണിമൊയ്തു, പീതാംബരൻ പാലാട്ട്, വി.പി. അബൂബക്കർ, ടി.പി. വിജയൻ, മുസ്തഫ വില്ലറായിൽ, മുരളീധരൻ പാലാട്ട്, ടി. സന്തോഷ് കുമാർ, ടി. വിനോദ്‌കുമാർ എന്നിവർ പ്രസംഗിച്ചു.
എം.പി. അബ്ദുസമദ് സമദാനി, പി അബ്ദുൽ ഹമീദ് എം.എൽ.എ, ജില്ലാ പഞ്ചായത്തംഗങ്ങളായ സെറീന ഹസീബ്, ആലിപ്പറ്റ ജമീല, സതി തോട്ടുങ്ങൽ എന്നിവർ മുഖ്യരക്ഷാധികാരികളായും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ ചെയർമാനും മുരളീധരൻ പാലാട്ട് കൺവീനറുമായും 101 അംഗ സമിതിക്കാണ് രൂപം നൽകിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..