• മേക്കോട്ട ഭഗവതീക്ഷേത്രത്തിൽ നവീകരിച്ച താലപ്പൊലിത്തറ തിരുമുറ്റം സി.എം. കരുണാകരൻ, കെ. ലക്ഷ്മിക്കുട്ടിയമ്മ എന്നിവർ ചേർന്നു സമർപ്പിക്കുന്നു
വള്ളിക്കുന്ന് : മേക്കോട്ട ഭഗവതീക്ഷേത്രത്തിൽ താലപ്പൊലി ഉത്സവത്തോടനുബന്ധിച്ച് താലപ്പൊലി എടുക്കുന്ന സ്ത്രീകൾക്ക് ഇരിക്കാൻ പാകത്തിൽ തിരുമുറ്റത്തിന് ഇരുവശത്തുമുള്ള തിണ്ടിന്റെ വലുപ്പംകൂട്ടി നവീകരിച്ചു. വള്ളിക്കുന്ന് കൂത്തിരേഴി, മാരാത്തയിൽ തറവാടുകൾ ചേർന്നാണ് താലപ്പൊലി മുറ്റം മോടികൂട്ടിയത്. ഇരുതറവാട്ടിലെയും മുതിർന്ന അംഗങ്ങളായ സി.എം. കരുണാകരൻ, കെ. ലക്ഷ്മിക്കുട്ടിയമ്മ എന്നിവർ ചേർന്നു സമർപ്പിച്ചു.
നെറുംകൈതക്കോട്ട ദേവസ്വവും നെറുംകൈതക്കോട്ട സംരക്ഷണസമിതിയും ചേർന്ന് താലപ്പൊലിപ്പറമ്പിൽ നിർമിച്ച ശൗചാലയം ഭക്തർക്കായി തുറന്നുനൽകി. ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ സംഗമേഷ് വർമ, സമിതി പ്രസിഡന്റ് സി.പി. ദാസൻ, സെക്രട്ടറി എ.പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..