• രവിമംഗലം വനിതാ ക്ഷീരോത്‌പാദക സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടം പി. അബ്ദുൽഹമീദ് എം.എൽ.എ. ഉദ്ഘാടനംചെയ്യുന്നു
വള്ളിക്കുന്ന് : ഗ്രാമപ്പഞ്ചായത്തിലെ രവിമംഗലം വനിതാ ക്ഷീരോത്‌പാദക സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടം പി. അബ്ദുൽഹമീദ് എം.എൽ.എ. ഉദ്ഘാടനംചെയ്തു.
എം.എൽ.എ.യുടെ ആസ്തി വികസന പദ്ധതിപ്രകാരം 10 ലക്ഷം രൂപ അനുവദിച്ചാണ് കെട്ടിടം നിർമ്മിച്ചത്. മേനാത്ത് ലക്ഷ്മിക്കുട്ടി അമ്മയുടെ സ്മരണയ്ക്കായി മകൻ മേനാത്ത് സേതുമാധവൻ ദാനമായി നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചത്.
ക്ഷീരോത്‌പാദക സഹകരണസംഘം പ്രസിഡന്റ് എ.ടി. ഇന്ദിരാഭായ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം സുഹറ ബഷീർ, ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ വർക്കി ജോർജ്ജ്, ക്വാളിറ്റി കൺട്രോൾ ഓഫീസർ ഒ. സജിനി, ഡോ. എ. പ്രസാദ്, പരപ്പനങ്ങാടി ഡി.ഇ.ഒ. അബ്ദുൾമജീദ്, അനിൽകുമാർ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..