അബ്ദുസ്സമദ് സമദാനി എം.പി.ക്ക് വള്ളിക്കുന്നിൽ സ്വീകരണം നൽകിയപ്പോൾ
വള്ളിക്കുന്ന് : റെയിൽവേസ്റ്റേഷൻ പ്ലാറ്റ്ഫോം ഉയർത്തുന്നതിന് രണ്ടരക്കോടി രൂപ റെയിൽവേയിൽനിന്ന് ലഭ്യമാക്കുന്നതിന് ഇടപെടൽ നടത്തിയ അബ്ദുസ്സമദ് സമദാനി എം.പി.ക്ക് വള്ളിക്കുന്ന് റെയിൽവേസ്റ്റേഷൻ ഡെവലപ്മെന്റ് കമ്മിറ്റി സ്വീകരണംനൽകി.
സമ്മേളനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ഉദ്‌ഘാടനംചെയ്തു. വള്ളിക്കുന്ന് നിവാസികളുടെ പ്രശ്നങ്ങളിൽ നാട്ടുകാരോടൊപ്പംനിന്ന് തന്നാലാവുന്നതൊക്കെ ചെയ്യുമെന്ന് സമദാനി പറഞ്ഞു.
റെയിൽവേസ്റ്റേഷൻ ഡെവലപ്മെന്റ് കമ്മിറ്റി സെക്രട്ടറി പി.പി. അബ്ദുറഹ്‌മാൻ അധ്യക്ഷതവഹിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. വി.പി. ശശിധരൻ പൗരാവലിയുടെ സ്നേഹോപഹാരം എം.പി.ക്ക് കൈമാറി.
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മനോജ്കുമാർ, അംഗങ്ങളായ നിസാർ കുന്നുമ്മൽ, എ.കെ. രാധ, ആസിഫ് മശ്ഹൂദ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. വിനീഷ്, മൂച്ചിക്കൽ കാരിക്കുട്ടി, ദീപ പുഴക്കൽ, പി. ബാപ്പുട്ടി, രവി മംഗലശ്ശേരി, കോശി തോമസ്, ഇ.കെ. വിക്രമൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..