• വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എ. ഷൈലജയ്ക്ക് ജെ.സി.ഐ.യുടെ വനിതാേശ്രഷ്ഠ അവാർഡ് മേഖലാ വനിതാവിഭാഗം കോ-ഓർഡിനേറ്റർ മീരാമേനോൻ സമ്മാനിക്കുന്നു
വള്ളിക്കുന്ന് : ജെ.സി.ഐ. വള്ളിക്കുന്ന് യൂണിറ്റ് വനിതാദിനം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എ. ഷൈലജയ്ക്ക് ജെ.സി.ഐ.യുടെ വനിതാേശ്രഷ്ഠ പുരസ്കാരം സമ്മാനിച്ചു. മേഖലാ വനിതാവിഭാഗം കോ-ഓർഡിനേറ്റർ മീരാമേനോൻ മുഖ്യാതിഥിയായി. വള്ളിക്കുന്ന് ഹരിതകർമ്മസേനയിലെ 32 അംഗങ്ങളെ വേദിയിൽ ആദരിച്ചു. ഹരിത സേനാംഗങ്ങൾക്കായി നേതൃത്വപരിശീലന ക്ലാസും സംഘടിപ്പിച്ചു.
ജെ.സി.ഐ. വള്ളിക്കുന്ന് പ്രസിഡന്റ് വിനോദ് ബാലൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ പി.എം. ശശികുമാർ, എ.കെ. രാധ, എ.പി. സിന്ധു, പഞ്ചായത്ത് സെക്രട്ടറി സന്തോഷ്, ലത, വിജേഷ്, സന്തോഷ്, മഹേഷ്, വിജീഷ് എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..