Caption
വള്ളിക്കുന്ന് : സി.പി.ഐ. വള്ളിക്കുന്ന് ലോക്കൽകമ്മിറ്റി അരിയല്ലൂരിൽ സംഘടിപ്പിച്ച ജനസദസ്സ് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇരുമ്പൻ സൈതലവി ഉദ്ഘാടനംചെയ്തു.
ജില്ലാ എക്സിക്യുട്ടീവ് അംഗം ഷഫീർ കിഴിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി പാണ്ടി ഹസ്സൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വി. വിജയൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ എൻ. സുരേഷ് ബാബു, പി. വിശ്വനാഥൻ, എ.പി. സുധീശൻ, റുബീന വള്ളിക്കുന്ന്, രമേശൻ പാറപ്പുറ എന്നിവർ പ്രസംഗിച്ചു.
പരപ്പനങ്ങാടി : കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരേ സി.പി.ഐ. ജനസദസ്സ് നടത്തി. കോഴിക്കോട് ജില്ലാകമ്മിറ്റിയംഗം അജയ് ആവള ഉദ്ഘാടനംചെയ്തു. മണ്ഡലം അസി. സെക്രട്ടറി ഗിരീഷ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗം നിയാസ് പുളിക്കലകത്ത് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി മൊയ്തീൻകോയ, ഷഫീഖ് ഉള്ളണം, സി.പി. സക്കറിയ്യ കേയി, പി. മോഹനൻ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..