Caption
വള്ളിക്കുന്ന് : വള്ളിക്കുന്ന് പഞ്ചായത്തിലെ ജൽജീവൻ പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നതിന്റെയും ജലസംഭരണി നിർമിക്കുന്നതിന്റെയും പണികൾ വേഗത്തിലാക്കും. പി. അബ്ദുൽ ഹമീദ് എം.എൽ.എ.യുടെ നിർദേശപ്രകാരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജയുടെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ പരിപാലനത്തിലുള്ള 10 റോഡുകളിൽ മൂന്നു പ്രധാന റോഡുകളിൽ പൈപ്പിടുന്നതിന് തങ്ങളുടെ അധികാരപരിധിയിൽ അനുമതി നൽകാൻ കഴിയില്ലെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം സാങ്കേതികവിഭാഗം യോഗത്തിൽ അറിയിച്ചു.
കൂട്ടുമൂച്ചി-അത്താണിക്കൽ റോഡിന്റെ നിർമ്മാണം നബാർഡ് സഹായത്തോടെ നടക്കുന്നതിനാൽ ഇതിന് പ്രത്യേക അനുമതിയും വേണം. അതിനായി സർക്കാർതലത്തിൽ ഇടപെടൽ നടത്താൻ ആവശ്യപ്പെടും.
യോഗത്തിൽ എം.എൽ.എ.യുടെ പേഴ്സണൽ സ്റ്റാഫ് ശുക്കൂർ ചേലേമ്പ്ര, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാനോജ് കുമാർ, പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ഇ.കെ. മുഹമ്മദ് ഷാഫി, ജലവിഭവ വകുപ്പ് പ്രോജക്ട് വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ പി. റഷീദലി, പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ സിദീഖ് ഇസ്മാഈൽ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..