• സൂപ്പർഹയറിന്റെ സഹ സ്ഥാപകരായ പൂർണിമ സേതുമാധവൻ, ജുബിൻ ഷാജു, അനീഷ മല്ലിക്, ദീപക് കുമാർ എന്നിവർ
കൊച്ചി : കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്.ആർ.ടെക് സ്റ്റാർട്ടപ്പായ ‘സൂപ്പർഹയർ’ (superhire.net) വിവിധ നിക്ഷേപകരിൽനിന്നായി സീഡ് ഫണ്ടിങ് കരസ്ഥമാക്കി. എത്ര തുകയാണ് സമാഹരിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. വൈറ്റ് ബോർഡ് കാപ്പിറ്റൽ നേതൃത്വം നൽകിയ ഫണ്ടിങ് റൗണ്ടിൽ വനിതാ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്ന ഷീ കാപ്പിറ്റൽ, ലെറ്റ്‌സ് വെഞ്ച്വർ, ഏതാനും ഏഞ്ചൽ നിക്ഷേപകർ എന്നിവരും പങ്കാളികളായി.
തൊഴിൽദാതാക്കളെയും റിക്രൂട്ടിങ് ഏജൻസികളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ അണിനിരത്തി നിയമന പ്രക്രിയയുടെ സമയവും ചെലവും കുറയ്ക്കുകയാണ് സൂപ്പർഹയർ ചെയ്യുന്നത്. ക്രെഡ്, ഫ്ലിപ്കാർട്ട്, ചില്ലർ എന്നീ കമ്പനികളിൽ ജോലി ചെയ്തിട്ടുള്ള അനീഷ മല്ലിക്, സുഹൃത്തുക്കളായ ദീപക് കുമാർ, ജുബിൻ ഷാജു, പൂർണിമ സേതുമാധവൻ എന്നിവരുമായി ചേർന്ന് 2021-ൽ തുടങ്ങിയ കമ്പനിയാണ് സൂപ്പർഹയർ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എൺപതോളം കമ്പനികളെയും ഇരുനൂറ്റൻപതോളം റിക്രൂട്ടർമാരെയും ഇതിനോടകം സൂപ്പർഹയർ പ്ലാറ്റ്‌ഫോമിൽ അണിനിരത്താനായിട്ടുണ്ട്.
വിവിധ കമ്പനികളുടെ തൊഴിലവസരങ്ങൾക്കനുസരിച്ച് റിക്രൂട്ടർമാർ കൊണ്ടുവരുന്ന ഉദ്യോഗാർഥികളിൽനിന്ന് മികച്ചവരെ കണ്ടെത്തിക്കൊടുക്കുക കൂടിയാണ് സൂപ്പർഹയർ ചെയ്യുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..