കൊച്ചി : അന്തരിച്ച മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി. ദണ്ഡപാണിക്ക് വ്യാഴാഴ്ച സംസ്ഥാനം ഔദ്യോഗിക ബഹുമതികളോടെ വിട നൽകും. എറണാകുളം ടി.ഡി. റോഡിലെ 'തൃപ്തി'യിൽ രാവിലെ എട്ടിന് സംസ്ഥാന സർക്കാരിന്റെ അന്തിമോപചാരച്ചടങ്ങ് നടക്കും. തുടർന്ന് ഹൈക്കോടതി പ്രധാന കവാടത്തിലെ സെൻട്രൽ പോർട്ടിക്കോയിൽ ഒൻപതുമുതൽ പത്തുവരെ പൊതുദർശനമുണ്ടാകും. പിന്നീട് മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കളമശ്ശേരി സഹകരണ മെഡിക്കൽ കോളേജിന് കൈമാറും.
ശ്വാസനാളിയിലെ അസുഖത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്ന ദണ്ഡപാണി ചൊവ്വാഴ്ച രാവിലെയാണ് അന്തരിച്ചത്. അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ ബുധനാഴ്ചയും ഒട്ടേറെപ്പേരെത്തി. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രനുവേണ്ടി ഭാര്യ ഹേമലത ചന്ദ്രനും ഹോൾടൈം ഡയറക്ടർ പി.വി. ഗംഗാധരനു വേണ്ടി ഭാര്യ ഷെറിൻ ഗംഗാധരനും പുഷ്പചക്രം സമർപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..