കൊച്ചി : ആത്മസമർപ്പണവും കഠിനാധ്വാനവും കണിശതയുമായിരുന്നു ഓരോ കേസ് എടുക്കുമ്പോഴും കെ.പി. ദണ്ഡപാണിയുടെ മൂലധനമെന്ന് ‘മാതൃഭൂമി’ ഹോൾടൈം ഡയറക്ടർ പി.വി. ഗംഗാധരൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സിവിൽ കേസായാലും ക്രിമിനൽ കേസായാലും ദണ്ഡപാണി ഏറ്റെടുത്താൽ അത് വിജയത്തിലെത്തുമെന്ന വിശ്വാസമായിരുന്നു ഓരോ കക്ഷിക്കുമുണ്ടായിരുന്നത്.
അഭിഭാഷകനായി തിളങ്ങിയ മേൽവിലാസത്തിന് നിറങ്ങൾ ഏറ്റിയാണ് അഡ്വക്കേറ്റ് ജനറൽ എന്ന പദവിയിലും ദണ്ഡപാണി നിറഞ്ഞുനിന്നത്. കനൽവഴികൾ ഏറെ താണ്ടിയാണ് അഡ്വക്കേറ്റ് ജനറൽ എന്ന പദവിയിൽ ദണ്ഡപാണി അക്കാലത്തെ സർക്കാരിനെ കാത്തുസംരക്ഷിച്ചത്. മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിച്ച ദണ്ഡപാണിയെയും മറക്കാൻ കഴിയില്ല.
അടുത്ത ബന്ധു എന്ന നിലയിൽ ദണ്ഡപാണി എന്ന മനുഷ്യനെ കൂടുതൽ അറിയാനും അവസരം ലഭിച്ചു. സ്‌പോർട്‌സിനെയും പത്രപ്രവർത്തനത്തെയും ഏറെ സ്നേഹിച്ച ഒരാളുമായിരുന്നു ദണ്ഡപാണി. നിയമജ്ഞൻ എന്ന മേൽവിലാസത്തിനപ്പുറം നല്ലൊരു മനുഷ്യനെ കൂടിയാണ് ദണ്ഡപാണിയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നതെന്ന് പി.വി. ഗംഗാധരൻ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..